malappuram local

കുത്തഴിഞ്ഞ വിദ്യാഭ്യാസം നാടിന്റെ സ്വാസ്ഥ്യം കെടുത്തുന്നു: കാന്തപുരം

മലപ്പുറം: മഅ്ദിന്‍ അക്കാദമിയുടെ ഇരുപതാം വാര്‍ഷികാഘോഷമായ വൈസനിയം പരിപാടികളുടെ സമാപന സംഗമത്തിന്റെ പ്രചരണോദ്ഘാടനം  അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്്‌ല്യാര്‍ നിര്‍വഹിച്ചു. കുത്തഴിഞ്ഞ വിദ്യാഭ്യാസ രംഗവും അധാര്‍മിക പ്രവണതകളും നാടിന്റെ സ്വാസ്ഥ്യം തകര്‍ക്കുമെന്ന് കാന്തപുരം പറഞ്ഞു. വ്യക്തി  ആവിഷ്‌കാര സ്വാതന്ത്യത്തിന്റെ പേരില്‍ വിദ്യാര്‍ത്ഥികള്‍ക്കു നല്‍കേണ്ട ശ്രദ്ധ നല്‍കാതെ അരാജകത്വത്തിലേക്കു വിടുന്ന പ്രവണത അപകടകരമാണ്  അദ്ദേഹം പറഞ്ഞു.
ഡിസംബര്‍ 27 മുതല്‍ 30 വരെ മലപ്പുറം സ്വലാത്ത് നഗറില്‍ നടക്കുന്ന സമ്മേളനത്തിന്റെ മുന്നോടിയായി രാജ്യത്തിനകത്തും പുറത്തും നടക്കുന്ന വിവിധ പ്രചാരണ പരിപാടികള്‍ക്ക് ഇതോടെ ഔദ്യോഗിക തുടക്കമായി.സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ കുറാ, അധ്യക്ഷനായിരുന്നു. സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി,  സയ്യിദ് ഇബ്‌റാഹീം പൂക്കുഞ്ഞി കല്ലക്കട്ട, ആറ്റക്കോയ തങ്ങള്‍ ബാഹസന്‍, അബ്ദുറഹ്്മാന്‍ ശഹീര്‍ അല്‍ ബുഖാരി, സയ്യിദ് അലവി തങ്ങള്‍, ബി.എസ് അബ്ദുള്ളക്കുഞ്ഞി ഫൈസി, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, ഇബ്‌റാഹീം ബാഖവി മേല്‍മുറി, ഹമീദ് മൗലവി ആലംപാടി, കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅ്ദി, മുഹമ്മദ് സഖാഫി പാത്തൂര്‍ എന്നിവര്‍ സംബന്ധിച്ചു.
Next Story

RELATED STORIES

Share it