Flash News

കുതിരപ്പുറത്ത്നിന്ന് വീണ് മേജര്‍ മരിച്ചു



ജമ്മു: ജമ്മുകശ്മീരിലെ റീസി ജില്ലയില്‍ മാതാ വൈഷ്‌ണോദേവി ഗുഹാക്ഷേത്രത്തിലേക്കു പോവുകയായിരുന്ന സൈനിക ഉദ്യോഗസ്ഥന്‍ കുതിരപ്പുറത്തുനിന്ന് വീണ് മരിച്ചു. മേജര്‍ പ്രദീപ് സിങ് (36) ആണ് മരിച്ചത്. ബ്രിഗ്കമല്‍ സിങ് ചൗഹാന്റെ മകനായ പ്രദീപ് ജമ്മുകശ്മീരിലെ ഉദ്ദംപൂര്‍ ജില്ലയില്‍ 87ാമത് സൈന്യ ബ്രിഗേഡിലായിരുന്നു സേവനമനുഷ്ഠിച്ചിരുന്നത്. കാണ്‍പൂര്‍ സ്വദേശിയാണ് ഇദ്ദേഹം.
Next Story

RELATED STORIES

Share it