കുതിരക്കച്ചവടം പരസ്യത്തിനുപയോഗിച്ച് ടൂറിസം വകുപ്പ്‌; വിവാദമായപ്പോള്‍ പിന്‍വലിച്ചു

തിരുവനന്തപുരം: കര്‍ണാടക എംഎല്‍എമാരെ കേരളത്തിലേക്ക് ക്ഷണിച്ചുള്ള കേരള ടൂറിസം ഡിപാര്‍ട്ട്‌മെന്റിന്റെ ട്വീറ്റ് പിന്‍വലിച്ചു. സംഭവം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായതോടെയാണ് ട്വീറ്റ് പിന്‍വലിച്ചത്.
കര്‍ണാടകയില്‍ രാഷ്ട്രീയ അനിശ്ചിതത്വം നിലനില്‍ക്കുന്നതിനിടയിലായിരുന്നു കര്‍ണാടക എംഎല്‍എമാരെ കേരള ടൂറിസം കേരളത്തിലേക്ക് ക്ഷണിച്ചത്. ശക്തമായ പോരാട്ടത്തിനൊടുവില്‍ സമ്മര്‍ദത്തില്‍ നിന്നു മുക്തി നേടാന്‍ ദൈവത്തിന്റെ സ്വന്തം നാട്ടിലെ സുന്ദരവും സുരക്ഷിതവുമായ റിസോര്‍ട്ടുകളിലേക്ക് വരാനാണ് കേരള ടൂറിസം എംഎല്‍എമാരോട് ആവശ്യപ്പെട്ടിരുന്നത്. എതിര്‍പാര്‍ട്ടികള്‍ കുതിരക്കച്ചവടം തടയാന്‍ എംഎല്‍എമാരെ റിസോര്‍ട്ടുകളിലേക്കും മറ്റും മാറ്റുന്ന പതിവുണ്ട്. ഇതുമായി ബന്ധപ്പെടുത്തിയായിരുന്നു ട്വീറ്റ്.
പുറത്തിറങ്ങി കളിക്കൂ എന്ന് ഹാഷ് ടാഗും ട്വീറ്റിനൊപ്പമുണ്ടായിരുന്നു. ട്വീറ്റ് പ്രത്യക്ഷപ്പെട്ടതിനു പിന്നാലെ ആയിരക്കണക്കിന് പേരാണ് റിട്വീറ്റ് ചെയ്തത്.
എന്നാല്‍, പിന്നാലെ അനുകൂലിച്ചും പ്രതികൂലിച്ചും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ വ്യാപകമായതിനെ തുടര്‍ന്നാണ് തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു എന്ന വിലയിരുത്തലില്‍ ട്വീറ്റ് പിന്‍വലിച്ചത്.
Next Story

RELATED STORIES

Share it