thrissur local

കുണ്ടൂര്‍ക്കടവ് പാലത്തിനായുള്ള കാത്തിരിപ്പിന് മൂന്നര പതിറ്റാണ്ട്

മാള: കുണ്ടൂര്‍ക്കടവില്‍ മൂന്നരപതിറ്റാണ്ടായിട്ടും പാലമായായില്ല. തൃശൂര്‍ എറണാകുളം ജില്ലകള്‍ അതിര്‍ത്തി പങ്കിടുന്ന കടവാണിത്. മാളയില്‍ നിന്നും എറണാകുളം ജില്ലയിലെ ആലുവയിലേക്കുള്ള എളുപ്പമാര്‍ഗവുമാണ്.
മാളയില്‍ നിന്നും തൃശൂരിലേക്ക് കെഎസ്ആര്‍ടിസി ഫാസ്റ്റ് പാസഞ്ചര്‍ യാത്ര തുടങ്ങുന്നത് കുണ്ടൂര്‍ കടവില്‍ നിന്നാണ്. അരനൂറ്റാണ്ടിലധികമായി ഈ സര്‍വീസ് ഇന്നും മുടങ്ങിയിട്ടില്ല. രാവിലെ 7.50നാണ് ട്രിപ്പിന് തുടക്കം. അക്കരെ കുത്തിയതോട് പഞ്ചായത്താണ്. ഇവിടെ നിന്നും ചാലാക്ക മെഡിക്കല്‍ കോളജ്, ചെങ്ങമനാട് എന്നിവിടങ്ങളിലേക്ക് എളുപ്പം എത്തിചേരാനാവും.
കുണ്ടൂര്‍ കടവില്‍ നിന്നും ഒന്നര കി.മീറ്റര്‍ മാറി ജില്ലകള്‍ 'അതിര്‍ത്തി പങ്കിടുന്ന പായ്തുരുത്തിലേക്ക് എറണാകുളം ജില്ലയില്‍ നിന്നും കോണ്‍ക്രീറ്റ്പാലം നിര്‍മിച്ചിട്ടുണ്ട്. എന്നാല്‍ തൃശൂര്‍ ജില്ലയില്‍ പാലത്തിനു പകരം തൂക്ക് പാലമാണ് നിര്‍മിച്ചത്.
ഇതിലൂടെ മോട്ടോര്‍ വാഹനങ്ങള്‍ കടത്താനാവില്ല. തൂക്കുപാലത്തിനു പകരം കോണ്‍ക്രീറ്റ് പാലം യാഥാര്‍ഥ്യമാക്കുക വഴി മേഖലയില്‍ വന്‍ വികസനമാണ് കൈവരിക്കുക. ഇതിനു ബദലായി കുണ്ടൂര്‍ പാലത്തിന്റെ നിര്‍മാണമാണ് വിദഗ്ദര്‍ ചൂണ്ടി കാണിക്കുന്നത്.
നിലവില്‍ മറുകര കടക്കാന്‍ നാല് കിലോമീറ്റര്‍ കറങ്ങി കണക്കന്‍ കടവ് റെഗുലേറ്റര്‍ കം ബ്രിഡ്ജിനെ ആശ്രയിക്കുകയാണ്. കുഴൂര്‍ പഞ്ചായത്തിലെ കുണ്ടൂര്‍ കാര്‍ഷിക മേഖലയാണ്. ഇവിടെത്തെ ഉല്‍പന്നങ്ങള്‍ക്ക് വിപണി കണ്ടെത്താന്‍ പാലം വരുന്നതോടെ സാധിക്കുമെന്നാണ് കര്‍ഷകര്‍ പറയുന്നത്.
Next Story

RELATED STORIES

Share it