malappuram local

കുണ്ടൂരില്‍ അനധികൃത കെട്ടിടം; പഞ്ചായത്ത്‌നോട്ടീസ് നല്‍കി

തിരൂരങ്ങാടി: കുണ്ടൂര്‍ നെല്‍വയലില്‍ അനധികൃതകെട്ടിട നിര്‍മാണം നടത്തിയതിനെതിരെ പഞ്ചായത്ത് രംഗത്ത്. പഞ്ചായത്തിന്റെ അനുമതിയില്ലാതെയാണ് നിര്‍മാണമെന്നതിനാല്‍ യത്തീംഖാനകമ്മിറ്റിക്ക് പഞ്ചായത്ത് സെക്രട്ടറി കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി.ദാറുത്തഅ്‌ലീമുല്‍ ഗൗസിയ്യയുടെ സെക്രട്ടറിക്കാണ് നന്നമ്പ്ര പഞ്ചായത്ത് സെക്രട്ടറി കത്ത് നല്‍കിയത്.
പതിനഞ്ചുദിവസത്തിനകം കെട്ടിടനിര്‍മാണത്തിനുള്ള അനുമതിപത്രം ഹാജരാക്കണമെന്ന് കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കുണ്ടൂര്‍യത്തീംഖാന താഴത്താണ് ഏക്കറോളം ഭൂമി നികത്തി ബഹുനില കെട്ടിട നിര്‍മ്മാണം നടക്കുന്നത്.ഇതിന്റെ ചുറ്റുഭാഗവും മണ്ണിട്ട് നികത്താന്‍ തുടങ്ങിയതോടെ നാട്ടുകാര്‍ രംഗത്ത് വന്നിരുന്നു.
ഇതേതുടര്‍ന്ന് വില്ലേജ് അധികൃതര്‍ കമ്മിറ്റിക്ക് സ്‌റ്റോപ്പ് മെമ്മോ നല്‍കുകയും, മണ്ണ് നീക്കം ചെയ്ത് വയല്‍ പൂര്‍വ്വ സ്ഥിതിയിലാക്കാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തിരുന്നു. പ്രദേശത്ത് ഏക്കര്‍കണക്കിന് ഭൂമി അനധികൃതമായി നികത്തി കരിങ്കല്‍ഭിത്തി കെട്ടി സംരക്ഷിച്ചിട്ടുണ്ട്.കുണ്ടൂരിന്റെ പലഭാഗത്തും വയല്‍ നികത്തലിനെതിരെ വില്ലേജ് ഓഫീസര്‍ കഴിഞ്ഞ ദിവസം സ്‌റ്റോപ് മെമ്മോ നല്‍കിയിരുന്നു.
Next Story

RELATED STORIES

Share it