ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് കോഴിക്കോട് കുണ്ടായിത്തോട് രണ്ടു കടകള്‍ കത്തിനശിച്ചു
BY swapna en26 Feb 2016 9:10 AM GMT
X
swapna en26 Feb 2016 9:10 AM GMT
കോഴിക്കോട്: ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് കോഴിക്കോട് കുണ്ടായിത്തോട് അങ്ങാടിക്ക് സമീപം രണ്ടു കടകള്‍ കത്തിനശിച്ചു. ആളപായമില്ല. അബ്ദുല്‍ അഫ്സലിന്റെ ഉടമസ്ഥതയിലുള്ള ഹോട്ടല്‍ എരഞ്ഞിക്കല്‍, സി പി ജലീലിന്റെ ഉടമസ്ഥതയിലുള്ള റാഹത്ത് ലൈറ്റ് ആന്റ് സൗണ്ട് എന്നീ കടകളാണ് കത്തിനശിച്ചത്. ഷോര്‍ട്ട് സര്‍ക്യൂട്ട് ഗ്യാസ് സിലിണ്ടറിലേക്ക് പടര്‍ന്നാണ് അപകടം. ആദ്യം ഹോട്ടലിന് തീപ്പിടിക്കുകയായിരുന്നു. തുടര്‍ന്ന് ലൈറ്റ് ആന്റ് സൗണ്ട് കടയിലേക്കും തീപ്പടരുകയായിരുന്നു. ജുമായുടെ സമയമായതിനാല്‍ വന്‍ അപകടം ഒഴിവായി. ലൈറ്റ് ആന്റ് സൗണ്ട് കടയ്ക്ക് ഏകദേശം 13 ലക്ഷത്തിന്റെ നഷ്ടം കണക്കാക്കുന്നു. ഹോട്ടലില്‍ അഞ്ചു ലക്ഷത്തിന്റെ നഷ്ടമുണ്ടായി. തൊട്ട അടുത്ത് പടക്ക ഗോഡൗണ്‍ ആയിരുന്നു. ഇത് ഇവിടെകൂടിയ ആളുകളില്‍ ഭീതിയുണ്ടാക്കി. ഫയര്‍ ഫോഴ്സ് എത്തി തീ നിയന്ത്രണ വിധേയമാക്കി.
Next Story
RELATED STORIES
ഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMT