Kollam Local

കുണ്ടറയിലെ കൂട്ടമരണം: അന്വേഷണം ക്രൈംബ്രാഞ്ചിന്

കൊല്ലം: കുണ്ടറയിലെ കൂട്ടമരണം സംബന്ധിച്ച് കേസ് അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിക്കാന്‍ ആഭ്യന്തരമന്ത്രി അനുമതി നല്‍കിയ നടപടിയെ ആക്ഷന്‍ കമ്മിറ്റി സ്വാഗതം ചെയ്തു. ഇളമ്പള്ളൂര്‍ പുനുക്കന്നൂര്‍ പൊയ്കയില്‍ വീട്ടില്‍ ബിഎസ്എന്‍എല്‍ ജീവനക്കാരന്‍ മധുസൂദനന്‍പിള്ള, ഭാര്യ ജയലക്ഷ്മി, മകള്‍ കാര്‍ത്തിക എന്നിവരെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തിന്റെ അന്വേഷണമാണ് ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിക്കാന്‍ നടപടിയായത്. കൂട്ട മരണം സംബന്ധിച്ച ദുരൂഹത മാറ്റാന്‍ കുണ്ടറ ആക്ഷന്‍ കമ്മിറ്റി ആഭ്യന്തര മന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു.
യോഗത്തില്‍ ആക്ഷന്‍ കമ്മിറ്റി പ്രസിഡന്റ് എ റഹീംകുട്ടി അധ്യക്ഷത വഹിച്ചു. നാട്ടില്‍ സൈ്വരജീവിതം ഉറപ്പാക്കുന്നതിനും അനാശാസ്യ പ്രവര്‍ത്തനത്തിലൂടെ അരാജകത്വം സൃഷ്ടിക്കുന്നത് ഇല്ലാതാക്കുന്നതിനും കുറ്റവാളികള്‍ ശിക്ഷിക്കപ്പെടേണ്ടത് അനിവാര്യമാണെന്നും ആക്ഷന്‍ കമ്മിറ്റി അഭിപ്രായപ്പെട്ടു. നേതാക്കളായ ജെ മോഹനന്‍, കെ ഒ മാത്യുപണിക്കര്‍, ശിവന്‍വേളിക്കാട്, സരോവരം ശ്രീകുമാര്‍, ജി അലക്‌സാണ്ടര്‍, സി സുവര്‍ണ, ഒ മത്തായി, എം ചന്ദ്രശേഖരന്‍പിള്ള, കെ ബാലകൃഷ്ണന്‍, പി മഹേന്ദ്രന്‍, ആര്‍ വേണുഗോപാല്‍, എ മധു, വി എസ് ബിജുലാല്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it