ernakulam local

കുണ്ടന്നൂര്‍ അടിപ്പാത കൂരിരുട്ടില്‍

മരട്: കൊച്ചി ബൈപാസിലെ കുണ്ടന്നൂര്‍ അടിപ്പാത കൂരിരുട്ടില്‍. അതിനാല്‍ യാത്ര ഏറെ ദുഷ്‌കരമായിരിക്കുകയാണ്.
കുണ്ടന്നൂര്‍- നെട്ടൂര്‍ പാലത്തിന് നെട്ടൂരിലും, കുണ്ടന്നൂരിലുമായി രണ്ട് അടിപ്പാതകളുണ്ട്. ഇതില്‍ നെട്ടൂര്‍ അടിപ്പാതയിലേക്ക് പാലത്തിന്റെ ഇരുവശത്തേയും സര്‍വീസ് റോഡുകളില്‍ വഴിവിളക്കുകള്‍ സ്ഥാപിച്ചിട്ടുണ്ട്. എന്നാല്‍ കുണ്ടന്നൂര്‍ ഭാഗത്തെ അടിപ്പാതയില്‍ ദേശീയപാത അതോറിട്ടിയോ നരസഭയോ വഴിവിളക്കുകള്‍ സ്ഥാപിച്ചിട്ടില്ല.
കുണ്ടന്നൂര്‍ ജങ്ഷനില്‍ തിരക്കേറിയ സമയങ്ങളില്‍ മരട് ഭാഗത്തുനിന്നും വരുന്ന വാഹനങ്ങള്‍ മറു ഭാഗത്തേക്ക് കുണ്ടന്നൂര്‍ അടിപ്പാതയിലൂടെയാണ് വഴിതിരിച്ച് വിടുന്നത്. അടിപ്പാത കൂടാതെ ഇരുവശത്തേയും നൂറ് മീറ്ററിലേറെ ദൂരമുള്ള സര്‍വീസ് റോഡുകളിലും വഴിവിളക്കില്ല.
വെളിച്ചമില്ലാത്തതിനാല്‍ വാഹനങ്ങള്‍ അടിപ്പാതയിലേക്കെത്തുന്ന വളവില്‍ വാഹനങ്ങളുടെ കൂട്ടയിടിയും ഇതിനെ തുടര്‍ന്ന് വാക്കു തര്‍ക്കവും കൈയാങ്കളിയും പതിവായിരിക്കുകയാണ്. ഇവിടെ വഴിവിളക്കുകള്‍ സ്ഥാപിച്ച് പ്രശ്‌ന പരിഹാരമുണ്ടാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Next Story

RELATED STORIES

Share it