kasaragod local

കുഡ്‌ലു ബാങ്ക് കവര്‍ച്ച: ഇടപാടുകാര്‍ക്ക് മുഴുവന്‍ സ്വര്‍ണവും തിരിച്ച് നല്‍കണം-ആക്ഷന്‍ കമ്മിറ്റി

എരിയാല്‍: എരിയാലില്‍ സ്ഥിതി ചെയ്യുന്ന കുഡ്‌ലു സര്‍വീസ് സഹകരണ ബാങ്കില്‍ നിന്ന് 2001ലും 2015ലും മോഷണം നടന്നപ്പോള്‍ നഷ്ടപ്പെട്ട മുഴുവന്‍ സ്വര്‍ണാഭരണങ്ങളും ഇടപാടുകാര്‍ക്ക് ഉടന്‍ നല്‍കണമെന്ന് മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ആക്ഷന്‍ കമ്മിറ്റി രൂപീകരണ യോഗം ആവശ്യപ്പെട്ടു ബാങ്കില്‍ നിന്ന് രണ്ട് തവണകളായി മോഷണം നടന്നപ്പോള്‍ ആയിരത്തിലധികം പേരുടെ സ്വര്‍ണാഭരണങ്ങള്‍ നഷ്ടപ്പെട്ടിരുന്നു. പ്രതികളെ പിടികൂടുകയും തൊണ്ടിമുതല്‍ തിരിച്ച് പിടിക്കുകയും ചെയ്തിരുന്നെങ്കിലും ഇടപാടുകാര്‍ക്ക് ഇത് വരെ അവരുടെ പണയ പണ്ടം തിരിച്ച് നല്‍കാന്‍ ബാങ്ക് അധികൃതര്‍ തയ്യാറായിട്ടില്ല. 2001ല്‍ നടന്ന മോഷണത്തില്‍ ഇനിയും 153 പേര്‍ക്ക് സ്വര്‍ണം തിരിച്ച് നല്‍കാനുണ്ട്. ഈ സാഹചര്യത്തിലാണ് ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ച് പ്രക്ഷോഭത്തിനിറങ്ങുന്നത്.
ഭാരവാഹികള്‍: പഞ്ചായത്ത് പ്രസിഡന്റ് എ എ ജലീല്‍ (ചെയര്‍മാന്‍), ഖലീല്‍ എരിയാല്‍ (കണ്‍വീനര്‍), കെ എ അബ്ദുല്ല കുഞ്ഞി, ഉമൈറ ഹബീബ്, എ കെ ശാഫി, കെ ബി കുഞ്ഞാമു, ഹനീഫ് ചേരങ്കൈ, പോസ്റ്റ് മുഹമ്മദ് കുഞ്ഞി, ഉമേഷ് കടപ്പുറം (വൈസ് ചെയര്‍മാന്‍), നാം ഹനീഫ, മുജീബ് കമ്പാര്‍, നൗഷാദ് എരിയാല്‍, എസ് എച്ച് ഹമീദ്, കെ ബി നിസാര്‍, ആബിദ, മന്‍സൂര്‍ അക്കര (ജോയിന്റ് കണ്‍വീനര്‍), റഫീഖ് കുന്നില്‍ (ഖജാഞ്ചി), പ്രമീള, അഡ്വ. സമീറ ഫൈസല്‍ (വനിതാ പ്രതിനിധി).
Next Story

RELATED STORIES

Share it