കുഡ്ലു ബാങ്ക് കവര്‍ച്ച: പ്രതികളെ പോലിസ് കസ്റ്റഡിയില്‍ വിട്ടു
BY Sumeera SMR14 Nov 2015 5:19 AM GMT
Sumeera SMR14 Nov 2015 5:19 AM GMT
കാസര്‍കോട്: കുഡ്ലു ബാങ്ക് കവര്‍ച്ച കേസില്‍ റിമാന്റില്‍ കഴിയുന്ന രണ്ട് പ്രതികളെ കോടതി പോലിസ് കസ്റ്റഡിയില്‍ വിട്ടു. ഒന്നാം പ്രതി ചൗക്കി കല്ലങ്കൈ സ്വദേശിയും ബന്തിയോട് പച്ചമ്പള കല്പാറയില് താമസക്കാരനുമായ ദുല്‍ദുല്‍ എന്ന ശരീഫ് (38), ചൗക്കിയിലെ കരീം (32) എന്നിവരെയാണ് കസ്റ്റഡിയില്‍ വിട്ടത്. രണ്ട് പേരെയും ഇന്നലെ ചൗക്കിയില്‍ കൊണ്ടുപോയി തെളിവെടുത്തു.
സിപിസിആര്‍ഐയ്ക്ക് സമീപത്തെ ഒഴിഞ്ഞ ഷെഡില്‍ വച്ചാണ് ഒന്നു മുതല്‍ അഞ്ചുവരെയുള്ള പ്രതികള്‍ കവര്‍ച്ച ആസൂത്രണം ചെയ്തത്. ഇതിന് പുറമെ മറ്റ് സ്ഥലങ്ങളിലും പ്രതികളെ കൊണ്ട് തെളിവെടുപ്പ് നടത്തി.
കേസിലെ മുഖ്യ പ്രതികളായ ചൗക്കിയിലെ മുജീബിനെയും (27) കൊച്ചി സ്വദേശി ഫെനിക്സ് നെറ്റോ എന്ന ജോമോനെയും അന്വേഷണ സംഘം ഒരാഴ്ച മുമ്പ് കസ്റ്റഡിയിലെടുത്തിരുന്നു.
ഇവരില്‍നിന്ന് നിര്‍ണായ തെളിവുകളും ലഭിച്ചിരുന്നു. കവര്‍ച്ചാ സംഘം മൊഗ്രാല്‍പുത്തുര്‍ ടൗണിലെ ഗ്രാമീണ്‍ ബാങ്ക് കൊള്ളയടിക്കാന്‍ പദ്ധതിയിട്ടുവെന്ന മൊഴിയുടെ അടിസ്ഥാനത്തില്‍ ഇവര്‍ക്കെതിരെ മറ്റൊരു കേസും രജിസ്റ്റര്‍ ചെയ്തിരുന്നു.

Next Story
RELATED STORIES
റിയാസ് മൗലവി വധം: ജനകീയ കണ്വന്ഷന് അനുമതി നിഷേധിച്ച് പോലിസ്
18 April 2024 12:52 PM GMTകോഴിക്കോട് ഐസിയു പീഡനക്കേസ്; അതിജീവിത കമ്മിഷണർ ഓഫീസിന് മുമ്പിൽ സമരം...
18 April 2024 12:35 PM GMTപ്രമേഹം കൂട്ടി ജാമ്യം ലഭിക്കാൻ കെജ്രിവാൾ ജയിലിൽ മാങ്ങയും മധുരവും...
18 April 2024 12:34 PM GMTഇറാന് പിടിച്ചെടുത്ത കപ്പലിലെ മലയാളി യുവതിയെ മോചിപ്പിച്ചു
18 April 2024 12:31 PM GMTകാസര്‍കോട് മോക്പോളില്‍ ബിജെപിക്ക് അധിക വോട്ട് കിട്ടിയിട്ടില്ല;...
18 April 2024 10:13 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; നാലാംഘട്ട വിജ്ഞാപനം പുറത്തിറക്കി തിരഞ്ഞെടുപ്പ് ...
18 April 2024 10:10 AM GMT