Flash News

കുഡ്‌ലു ബാങ്ക് കവര്‍ച്ച; മുഖ്യപ്രതി പിടിയില്‍

കുഡ്‌ലു ബാങ്ക് കവര്‍ച്ച;  മുഖ്യപ്രതി പിടിയില്‍
X
kadalu-bank-roberry

കാസര്‍കോഡ്: എരിയാലിലെ കുഡ്‌ലു സര്‍വീസ് സഹകരണ ബാങ്കില്‍ നിന്ന് 21 കിലോ സ്വര്‍ണ്ണാഭരണങ്ങളും 12 ലക്ഷം രൂപയും കൊള്ളയടിച്ച കേസിലെ മുഖ്യപ്രതി അന്വേഷണ സംഘത്തിന്റെ പിടിയിലായി.

ചൗകി സ്വദേശി മൂജീബിനെയാണ് മുള്ളേരിയത്തില്‍ നിന്ന് പിടികൂടിയത്. ആദൂര്‍ പോലിസ് സ്‌റ്റേഷനില്‍ ഇയാളെ ചോദ്യം ചെയ്തുവരികയാണ്.
കൊള്ളയടിച്ച സ്വര്‍ണ്ണാഭരണങ്ങളില്‍ 7.കിലോ 150 ഗ്രാം സ്വര്‍ണ്ണം കേസിന്റെ സൂത്രധാരന്‍ ഷെരീഫിന്റെ പന്തിയോട് പച്ചംമ്പളയിലെ വീട്ടുവളപ്പില്‍ നിന്ന് കണ്ടെത്തിയിരുന്നു. ബാക്കി സ്വര്‍ണ്ണം മൂജീബിന്റെ കൈയിലുണ്ടെന്നാണ് പോലിസിന് ലഭിച്ച വിവരം.

എറണാകുളം സ്വദേശികളായ രണ്ടുപേരെ കൂടി കേസില്‍ പിടികൂടാനുണ്ട്. ചൗകിയിലെ കരീം, ചൗകി ബദ്ര്‍ നഗറില്‍ മുഹമ്മദ് സാബിര്‍ , ചൗകി കുന്നിലെ അബ്ദുല്‍ മഹ്ശൂഖ്, മജിലിലെ ശാനു എന്ന ഷാനവാസ് എന്നിവരെ നേരത്തെ കേസില്‍ അറസ്റ്റ് ചെയ്തിരുന്നു.
Next Story

RELATED STORIES

Share it