കുട്ടിയെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് മാതാപിതാക്കള്‍ ശിശുക്ഷേമ സമിതിയില്‍

കൊച്ചി: പ്രസവിച്ച് രണ്ടു ദിവസം മാത്രം പ്രായമുള്ള പിഞ്ചുകുഞ്ഞിനെ ഇടപ്പളളി സെന്റ് ജോര്‍ജ് പള്ളിയില്‍ ഉപേക്ഷിച്ചു കടന്നുകളഞ്ഞ മാതാപിതാക്കള്‍ക്കു മനംമാറ്റം. കുട്ടിയെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് മാതാപിതാക്കള്‍  ശിശുക്ഷേമ സമിതിയെ സമീപിച്ചു.
വടക്കാഞ്ചേരി സ്വദേശികളായ ഇവര്‍ ഇന്നലെയാണ് ആവശ്യം ഉന്നയിച്ച് എറണാകുളം ജില്ലാ ക്ഷേമസമിതിക്കു മുമ്പാകെ അപേക്ഷ സമര്‍പ്പിച്ചത്. അപേക്ഷ പരിഗണിച്ച ജില്ലാ ശിശുക്ഷേമ സമിതി ചെയര്‍പേഴ്‌സണ്‍ പത്മജ ആര്‍ നായര്‍ അന്വേഷണത്തിനു നിര്‍ദേശം നല്‍കി.
ഇവരുടെ സാമ്പത്തിക സ്ഥിതി ഉള്‍പ്പെടെയുള്ളവ സംബന്ധിച്ച് വിശദ റിപോര്‍ട്ട് ആവശ്യപ്പെട്ട്  ചൈല്‍ഡ് പ്രൊട്ടക്ഷന്‍ സമിതിക്ക്് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇവരുടെ നിലവിലെ സാമ്പത്തികശേഷിയും മറ്റു സാഹചര്യവും വിലയിരുത്തിയ ശേഷം തീരുമാനം എടുക്കുമെന്നു ശിശുക്ഷേമ സമിതി വ്യക്തമാക്കി. കുഞ്ഞ് ഇപ്പോള്‍ ശിശുക്ഷേമ സമിതിയുടെ സംരക്ഷണത്തിലാണ്.
നിലവില്‍ മൂന്നു കുട്ടികളുണ്ടെന്നും നാലാമത്തെ കുട്ടി ജനിക്കുന്ന സാഹചര്യത്തില്‍ സുഹൃത്തുക്കളില്‍ നിന്നും നാട്ടുകാരില്‍ നിന്നും അസഹ്യമായ കളിയാക്കല്‍ സഹിക്കേണ്ട സാഹചര്യത്തെ ഭയന്നാണു കുഞ്ഞിനെ ഉപേക്ഷിക്കാന്‍ തീരുമാനിച്ചതെന്നും ഇവര്‍ നേരത്തെ പോലിസിനോടും ചൈ ല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയോടും പറഞ്ഞിരുന്നു.
Next Story

RELATED STORIES

Share it