kannur local

കുട്ടിമാക്കൂല്‍: നീതിബോധമുണ്ടെങ്കില്‍ കേസ് പിന്‍വലിക്കണമെന്ന് സുധീരന്‍

തലശ്ശേരി: നീതിബോധം അവശേഷിക്കന്നുണ്ടെങ്കില്‍ കുട്ടിമാക്കൂലിലെ ദലിത് യുവതികള്‍ക്കെതിരായ കേസ് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്ന് കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍. കുട്ടിമാക്കൂലിലെ ദലിത് യുവതികളെ ജയിലിലടച്ച സംഭവത്തില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി മഞ്ഞോടിയില്‍ നിന്ന് കുട്ടിമാക്കൂലിലേക്കു നടത്തിയ മനുഷ്യാവകാശ സംരക്ഷണ ജാഥ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എല്‍ഡിഎഫ് വന്നതോടെ കണ്ണൂരിലെ ജനങ്ങള്‍ക്ക് സഞ്ചാര സ്വാതന്ത്ര്യം നഷ്ടപ്പെട്ടു.
സര്‍ക്കരിനെതിരേ പ്രതികരിച്ചാല്‍ തലതല്ലിപ്പൊളിക്കാനാണ് പോലിസിനു നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഇക്കാര്യത്തില്‍ ഘടക കക്ഷികള്‍ നിലപാട് വ്യക്തമാക്കണം. ഡല്‍ഹിയില്‍ മോദി സര്‍ക്കാര്‍ വര്‍ഗീയ ഫാഷിസം നടപ്പാക്കുമ്പോള്‍ കേരളത്തില്‍ പിണറായി വിജയന്‍ രാഷ്ട്രീയ ഫാഷിസമാണ് നടപ്പാക്കുന്നത്. കേരളത്തില്‍ ഒരു ഭാഗത്ത് പോലിസുകാരെ ഭീഷണിപ്പെടുത്തി കാര്യങ്ങള്‍ നിര്‍വഹിക്കുമ്പോള്‍ തന്നെ മറുഭാഗത്ത് പോലിസുകാരെ ഒന്നും ചെയ്യാനാവാതെ നിര്‍വീര്യമാക്കി തീര്‍ക്കുകയും ചെയ്യുന്നുണ്ട്.
അസഭ്യം പറഞ്ഞ് അവഹേളിച്ചവരെ ചോദ്യം ചെയ്യാന്‍ കുട്ടിമാക്കൂലിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരായ അഖിലയും അഞ്ജനയും കാട്ടിയ ധീരത അഭിമാനാര്‍ഹമാണെന്നു സുധീരന്‍ പറഞ്ഞു. കെ സുധാകരന്‍, ഡിസിസി പ്രസിഡന്റ് കെ സുരേന്ദ്രന്‍, പി സി വിഷ്ണുനാഥ് സംസാരിച്ചു.
Next Story

RELATED STORIES

Share it