Flash News

കുട്ടിമാക്കൂല്‍ : ദലിത് കുടുംബത്തിനുനേരെ വീണ്ടും അക്രമം



തലശ്ശേരി: കുട്ടിമാക്കൂലിലെ ദലിത് കുടുംബത്തിനുനേരെ വീണ്ടും അക്രമം. കോണ്‍ഗ്രസ് പ്രാദേശിക നേതാവ് നടമ്മല്‍ രാജന്റെ കുടുംബം താമസിക്കുന്ന വീടിനു നേരെയാണ് അതിക്രമം. ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. സിപിഎം പ്രവര്‍ത്തകന്‍ വൈഷ്ണവിന്റെ നേതൃത്വത്തില്‍ മൂന്നുപേരാണ് ആക്രമണം നടത്തിയതെന്നും ഡിവൈഎസ്പിക്ക് പരാതി നല്‍കിയിട്ടും പോലിസ് കേസെടുത്തില്ലെന്നും രാജന്‍ ആരോപിച്ചു. നേരത്തേ രാജന്റെ പെണ്‍മക്കളെ ആക്രമിച്ച സംഭവം ഏറെ രാഷ്ട്രീയ വിവാദമായിരുന്നു. സിപിഎം പ്രാദേശിക നേതാവിനെ ആക്രമിച്ചെന്ന കുറ്റം ചുമത്തി ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത് ഇരുവരെയും ജയിലിലടയ്ക്കുകയുണ്ടായി. പെണ്‍കുട്ടികളിലൊരാള്‍ ജീവനൊടുക്കാന്‍ ശ്രമിച്ച സംഭവത്തില്‍ എ എന്‍ ഷംസീര്‍ എംഎല്‍എക്കും ജില്ലാ പഞ്ചായത്ത് പ്രസിഡനുമെതിരേ പോലിസ് കേസെടുത്തിരുന്നു.
Next Story

RELATED STORIES

Share it