Flash News

കുട്ടിക്കെതിരെ ലൈംഗികാതിക്രമം: നടപടിയെടുക്കാത്ത സബ് ഇന്‍സ്‌പെക്റ്റര്‍ക്കെതിരെ കേസ്

കുട്ടിക്കെതിരെ ലൈംഗികാതിക്രമം: നടപടിയെടുക്കാത്ത സബ് ഇന്‍സ്‌പെക്റ്റര്‍ക്കെതിരെ കേസ്
X


പത്തനംതിട്ട: കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയവര്‍ക്കെതിരെ പോക്‌സോ നിയമം (ലൈംഗിക കുറ്റകൃത്യങ്ങളില്‍നിന്ന് കുട്ടികളെ സംരക്ഷിക്കുന്നതിനുളള നിയമം) നിര്‍ദ്ദേശിക്കുന്ന തരത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്യാതെയും നിയമനടപടി സ്വീകരിക്കാതെയുമിരുന്ന പോലീസ് സബ് ഇന്‍സ്‌പെക്റ്റര്‍ക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇയാള്‍ക്കെതിരെ വകുപ്പുതല നടപടിയും സ്വീകരിച്ചതായി പത്തനംതിട്ട ജില്ലാ പോലീസ് മേധാവി സംസ്ഥാന ബാലാവകാശസംരക്ഷണ കമ്മീഷനെ അറിയിച്ചു.
മുന്‍ ആറന്‍മുള പോലീസ് സബ് ഇന്‍സ്‌പെക്റ്റര്‍ അശ്വിത് എസ്. കാരാണ്‍മയിലിന് എതിരെയാണ് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്റെ ശുപാര്‍ശപ്രകാരം പോക്‌സോ നിയമത്തിലെ ബന്ധപ്പെട്ട വകുപ്പു പ്രകാരം നടപടി സ്വീകരിച്ചത്. 13 വയസ്സുളള കുട്ടിയോട് അയല്‍വാസി മോശമായി പെരുമാറിയെന്നും നഗ്നത പ്രദര്‍ശിപ്പിച്ചുവെന്നുമുളള പരാതി അറിയിച്ചിട്ടും അന്ന് ആറന്‍മുള പോലീസ് സബ് ഇന്‍സ്‌പെക്റ്റര്‍ ആയിരുന്ന ഇയാള്‍ കുട്ടിയുടെ മൊഴി രേഖപ്പെടുത്താനോ നിയമനടപടി സ്വീകരിക്കാനോ തയ്യാറായിരുന്നില്ല. പല പ്രാവശ്യം സമന്‍സ് അയച്ചിട്ടും കമ്മീഷന്റെ മുമ്പാകെ ഹാജരാകാനും സബ് ഇന്‍സ്‌പെക്റ്റര്‍ കൂട്ടാക്കിയില്ല. ഈ സാഹചര്യ ത്തിലാണ് കൃത്യവിലോപവും നിയമവിരുദ്ധനടപടിയും മുന്‍നിര്‍ത്തി ഈ ഉദ്യോഗസ്ഥനെതിരെ വകുപ്പുതല നടപടി സ്വീകരിക്കാന്‍ കമ്മീഷന്‍  ശുപാര്‍ശ ചെയ്തത്.
Next Story

RELATED STORIES

Share it