kannur local

കുട്ടികള്‍ക്ക് വിവിധ പരിശീലന പദ്ധതികളുമായി പായം പഞ്ചായത്ത്

ഇരിട്ടി: കുട്ടികളുടെ കായികക്ഷമത വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ട് പായം പഞ്ചായത്ത് നടപ്പാക്കുന്ന പദ്ധതികള്‍ ശ്രദ്ധേയമാവുന്നു. പഞ്ചായത്തിലെ സ്‌കൂള്‍ കുട്ടികള്‍ക്കാണ് വിവിധങ്ങളായ പരിശീലനം സംഘടിപ്പിക്കുന്നത്. 2017-2018 വാര്‍ഷിക പദ്ധതിയില്‍പ്പെടുത്തി 12 സ്‌കൂളുകളിലാണ് ഫുട്‌ബോള്‍, നീന്തല്‍, കരാത്തെ,യോഗ പരിശീലനങ്ങള്‍. വിദ്യാര്‍ഥികള്‍ക്ക്  ലഘുഭക്ഷണവും ഒരുക്കിയിട്ടുണ്ട്. പദ്ധതിക്കായി ഒന്നരലക്ഷം രൂപയാണ് നീക്കിവച്ചത്. നീന്തല്‍ പരിശീലനം പായം പുഴയില്‍ പഞ്ചായത്ത് പ്രസിഡന്റ് എന്‍. അശോകന്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ സാവിത്രി അധ്യക്ഷത വഹിച്ചു. സെക്രട്ടറി ബാബു ജോസഫ്, പ്രധാനാധ്യാപിക പൈലി, എം എന്‍ മുരളീധരന്‍ എന്നിവര്‍ സംസാരിച്ചു. ഫുട്‌ബോള്‍ മല്‍സരം കോളിക്കടവ് ഗ്രൗണ്ടില്‍ ഡിവൈഎസ്പി പ്രജീഷ് തോട്ടത്തില്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് എന്‍ അശോകന്‍ അധ്യക്ഷത വഹിച്ചു.
Next Story

RELATED STORIES

Share it