Idukki local

കുട്ടികള്‍ക്ക് മര്‍ദ്ദനം; പിതൃ സഹോദരനും ഭാര്യക്കുമെതിരേ കേസ്

കട്ടപ്പന: പിതൃ സഹോദരന്റെയും ഭാര്യയുടെയും മര്‍ദനമേറ്റ്  സഹോദരങ്ങളായ രണ്ട് കുട്ടികള്‍ക്ക് ആശുപത്രിയില്‍. പുളിയന്‍മല തെന്നശേരില്‍ ടി ആര്‍ സണ്ണിയുടെ മക്കളായ ചിഞ്ചു(15), ചാക്കോ (11) എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്.സണ്ണിയുടെ സഹോദരന്‍ കൊച്ചുമോനും ഭാര്യക്കുമെതിരെ വണ്ടന്‍മേട് പോലിസും ചൈല്‍ഡ് ലൈനും കേസ് രജിസ്റ്റര്‍ ചെയ്തു. വിദേശത്തായിരുന്ന സണ്ണി നാട്ടില്‍ എത്തിയതറിഞ്ഞ് വീട്ടിലെത്തിയ കൊച്ചുമോനും ഭാര്യയും സണ്ണിയുമായി വാക്കേറ്റം ഉണ്ടാകുകയും സണ്ണിയേയും മക്കളെയും മര്‍ദിക്കുകയുമായിരുന്നെന്നാണ് പരാതി. പരിക്കേറ്റ സണ്ണിയും മക്കളും നഗരത്തിലെ സ്വകാര്യ ആശുപതിയില്‍ ചികില്‍സയിലാണ്.
Next Story

RELATED STORIES

Share it