palakkad local

കുട്ടികള്‍ക്കെതിരേയുള്ള അതിക്രമം: സംഭവം മറച്ചുവച്ചാല്‍ തടവും പിഴയും

ചിറ്റൂര്‍: കുട്ടികള്‍ക്കെതിരേയുള്ള അതിക്രമങ്ങള്‍ കണ്ടെത്തിയാല്‍ ബന്ധപ്പെട്ടവരെ അറിയിക്കാതെ മറച്ചുവെക്കുന്നത് ആറുമാസം തടവും പിഴയും ലഭിക്കുന്ന ശിക്ഷയാണെന്ന് ബാലാവകാശ സംരക്ഷണ സെമിനാര്‍ ഓര്‍മപ്പെടുത്തി. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസിന്റെ ആഭിമുഖ്യത്തില്‍ ചിറ്റൂര്‍ നഗരസഭാ കൗണ്‍സില്‍ ഹാളില്‍ നടന്ന സെമിനാര്‍ നഗരസഭാ ചെയര്‍മാന്‍ ടി എസ് തിരുവെങ്കിടം ഉദ്ഘാടനം ചെയ്—തു.  സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ കെ എസ് പ്രീത് അധ്യക്ഷനായി. കുട്ടികളുടെ അവകാശ സംരക്ഷണവുമായി ബന്ധപ്പെട്ട പ്രധാന ഘടകങ്ങളാണ് അതിജീവനം, പങ്കാളിത്തം, വികസനം, സംരക്ഷണം എന്നിവ. സംഭവങ്ങള്‍ വളച്ചൊടിക്കാതെ, ഇത്രയും ഘടകങ്ങള്‍ ഉള്‍ക്കൊണ്ടാവണം മാധ്യമങ്ങളും പൊതുജനങ്ങളും ബാലാവകാശ സംരക്ഷണവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ കൈകാര്യം ചെയ്യേണ്ടതെന്ന് സെമിനാര്‍ വിലയിരുത്തി. കൂട്ടികള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമം കൂടാതെ വിദ്യാഭ്യാസ അവകാശ നിഷേധം, ബാലവേല, കുടുംബത്തിലെ അരക്ഷിതാവസ്ഥ, എന്നിവയും പൊതുസമൂഹത്തിന്റെ ശ്രദ്ധയിലുണ്ടാവണമെന്ന് ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫിസര്‍ പി സുബീഷ്, എ ജി ശശികുമാര്‍ പറഞ്ഞു. ഇത്തരം കാര്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ജില്ലാ ആശുപത്രിക്ക് എതിര്‍വശം പ്രവര്‍ത്തിക്കുന്ന ജില്ലാ ചൈല്‍ഡ് പ്രൊട്ടക്്ഷന്‍ യൂനിറ്റിലോ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയേയോ നിര്‍ബന്ധമായും അറിയിക്കണം. സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്—സണ്‍ സി ശ്രീജ, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ വി പി സുലഭ,  വി എം ഷണ്മുഖദാസ്, ഇ എന്‍ അജയകുമാര്‍, ആര്‍ അജയഘോഷ് സംസാരിച്ചു.
Next Story

RELATED STORIES

Share it