Flash News

കുട്ടികള്‍ക്കെതിരേയുള്ള അതിക്രമങ്ങളില്‍ വര്‍ധന



ശ്രീജിഷ   പ്രസന്നന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് കുട്ടികള്‍ക്കെതിരേയുള്ള അതിക്രമങ്ങളില്‍ വന്‍ വര്‍ധനയെന്നു റിപോര്‍ട്ട്. കേരള പോലിസിന്റെ ക്രൈം റിക്കാഡ്‌സ് ബ്യൂറോയുടെ റിപോര്‍ട്ട് പ്രകാരം ഒരു വര്‍ഷത്തിനിടെ 1,766 കുട്ടികള്‍ സംസ്ഥാനത്ത് ലൈംഗികാതിക്രമത്തിന് ഇരയായി. ഈ വര്‍ഷം ഇതുവരെ 311 കുട്ടികളാണ് പീഡിപ്പിക്കപ്പെട്ടത്. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലേറിയശേഷം 1,671 കുട്ടികള്‍ ലൈംഗികപീഡനത്തിന് ഇരയായെന്ന റിപോര്‍ട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. ഈ കേസുകളില്‍ 1,627 പേരാണ് അറസ്റ്റിലായത്. ഏറ്റവുമധികം ബാല ലൈംഗിക പീഡനം നടന്നത് എറണാകുളം ജില്ലയിലാണ്. 224 കേസുകളാണ് ഇവിടെ റിപോര്‍ട്ട് ചെയ്തത്. ഇവരില്‍ 207 പേര്‍ ഇതിനോടകം  പോലിസ് പിടിയിലായി. കുറവ് പീഡനം നടന്നത് പത്തനംതിട്ട ജില്ലയിലാണ്. ഇവിടെ 42 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതില്‍ എല്ലാ പ്രതികളും അറസ്റ്റിലായി. തിരുവനന്തപുരം ജില്ലയില്‍ 165 കുട്ടികളാണ് കഴിഞ്ഞ ഒരു വര്‍ഷക്കാലയളവില്‍ പീഡിപ്പിക്കപ്പെട്ടത്. ഈ കേസുകളില്‍ 183 പ്രതികള്‍ അറസ്റ്റിലായി. കൊല്ലത്ത് 145 കേസുകളിലായി 147 പ്രതികളും ആലപ്പുഴ ജില്ലയില്‍ 89 കേസുകള്‍ റിപോര്‍ട്ട് ചെയ്യപ്പെട്ടപ്പോള്‍ 75 പ്രതികളും കോട്ടയത്ത് 45 കേസുകളിലായി 39 പ്രതികളും ഇടുക്കിയില്‍ 63 കേസുകളിലായി 65 പ്രതികളും തൃശൂരില്‍ 178 കേസുകളിലായി 162 പ്രതികളും പാലക്കാട്ട് 78 കേസുകളിലായി 88 പ്രതികളും അറസ്റ്റിലായി. മലപ്പുറത്ത് 214 കേസുകള്‍ റിപോര്‍ട്ട് ചെയ്തപ്പോള്‍ 215 പ്രതികളും കോഴിക്കോട്ട് 168 ബാലലൈംഗിക പീഡനം നടന്നതില്‍ 161 പ്രതികളും പിടിയിലായി. വയനാട്- 82, കണ്ണൂര്‍- 108, കാസര്‍കോട്- 71 കേസുകളാണ് റിപോര്‍ട്ട് ചെയ്തത്. ഒരു വര്‍ഷക്കാലയളവില്‍ സംസ്ഥാനത്ത് 142 കുട്ടികളെകാണാതായിട്ടുണ്ട്.
Next Story

RELATED STORIES

Share it