കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമം: പരാതികളില്‍ സമയപരിധി വയ്ക്കരുതെന്ന് ശിശുവികസന മന്ത്രി

ന്യൂഡല്‍ഹി: കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമ പരാതികളില്‍ സമയപരിധി വയ്ക്കരുതെന്ന് വനിതാ-ശിശുവികസന മന്ത്രി മേനകാ ഗാന്ധി.
ലൈംഗികാതിക്രമം ഒരിക്കലും മറക്കാന്‍ സാധിക്കില്ല. അതുകൊണ്ടുതന്നെ പരാതി നല്‍കാന്‍ സമയപരിധി വയ്ക്കാതെ ഇരകളെ പരാതിപ്പെടാന്‍ അനുവദിക്കണമെന്ന് നിയമ മന്ത്രാലയത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മേനകാ ഗാന്ധി വാര്‍ത്താലേഖകരോട് പറഞ്ഞു.
സിആര്‍പിസി സെക്ഷന്‍ 466 പ്രകാരം മൂന്നു വര്‍ഷം വരെ തടവ് ലഭിക്കുന്ന കുട്ടികള്‍ക്കെതിരേയുള്ള പീഡനം ഉള്‍െപ്പടെയുള്ള ലൈംഗികാതിക്രമങ്ങള്‍ സംഭവം നടന്ന് മൂന്നു വര്‍ഷത്തിനുള്ളില്‍ റിപോര്‍ട്ട് ചെയ്യപ്പെടണം.
10-15 വര്‍ഷത്തിനു ശേഷമാണെങ്കിലും കുട്ടിയായിരുന്നപ്പോള്‍ അനുഭവിച്ച ലൈംഗിക പീഡനങ്ങളില്‍ പരാതിപ്പെടാനുള്ള അവസരങ്ങളുണ്ടാവണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Next Story

RELATED STORIES

Share it