kozhikode local

കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങള്‍ക്കെതിരേ സൈക്കിള്‍ റാലിയുമായി വിദ്യാര്‍ഥികള്‍

കോഴിക്കോട്: കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ സൈക്കിള്‍ റാലിയുമായി വിദ്യാര്‍ഥികള്‍. പൊതുജനങ്ങളെയും കുട്ടികളെയും ബോധവല്‍ക്കരിക്കുന്ന സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നതിനായി ഡല്‍ഹിയിലെ ജാമിയ മിലിയ സെന്‍ട്രല്‍ യൂ്ിവേഴ്—സിറ്റിയിലെ വിദ്യാര്‍ഥികളായ അല്‍അമീന്‍, ഷിഗ്‌റാഫ് സഹബി എന്നിവരാണ് റാലി നടത്തുന്നത്.  ശ്രീനഗര്‍ മുതല്‍ കന്യാകുമാരി വരെ നടത്തുന്ന സൈക്കിള്‍ കാംപയിന്‍ ജില്ലയില്‍ പ്രവേശിച്ചു.
ജില്ലയിലെ പര്യടനത്തിന് പാറോപ്പടി സില്‍വര്‍ ഹില്‍സ് എച്ച്എസ്എസില്‍ അധ്യാപകരും വിദ്യാര്‍ഥികളും പിടിഎയും ചേര്‍ന്ന് സ്വീകരണം നല്‍കി. ജില്ലാ തല പര്യടനത്തിന്റെ ഉദ്ഘാടനം സ്‌കൂള്‍ പ്രിന്‍സിപ്പല്‍ റവ. ഫാ. ബിജു, വള്ളക്കട നിര്‍വഹിച്ചു. ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫിസര്‍ ജോസഫ് റിബല്ലോ സ്വാഗതവും ജുവനൈല്‍ വിംഗ് എഎസ്‌ഐ, രാധാകൃഷ്ണന്‍, ചേവായൂര്‍ എസ്‌ഐ അബ്ദുള്‍ മജീദ്, മുഹമ്മദ് അഫ്—സല്‍ സുരേഷ്—കുമാര്‍ സംസാരിച്ചു.
തുടര്‍ന്ന് അല്‍അമീന്‍ കുട്ടികളുടെ അവകാശങ്ങള്‍, ലൈ ംഗീക ചൂഷണം എന്നിവയെ സംബന്ധിച്ചും കുട്ടികളുടെ ഉത്തരവാദിത്തങ്ങളെ സംബന്ധിച്ചും കുട്ടികളുമായി സംവാദം നടത്തി. കുന്ദമംഗലം ഓക്—സിലിയന്‍ നവജ്യോതി സ്‌കൂളിലും ക്യാംപയിനിങ് നടത്തി. ഇന്ന് ഫറോക്ക് കോളജ്, ഐഐടി കാലിക്കറ്റ്, ഭാരതീയ വിദ്യാഭവന്‍ സ്‌കൂള്‍ എന്നിവിടങ്ങളിലും നാളെ വടകര റാണി പബ്ലിക്ക് സ്‌കൂള്‍, അമ്യൂത പബ്ലിക്ക് സ്‌കൂള്‍, ശ്രീ ഗോകുലം പബ്ലിക്ക് സ്‌കൂള്‍ എന്നിവിടങ്ങളിലും പര്യടനം നടത്തും.
Next Story

RELATED STORIES

Share it