Kollam Local

കുട്ടികള്‍ക്കിടയില്‍ വില്‍പ്പന; യുവാവ് കഞ്ചാവുമായി പിടിയില്‍

കൊല്ലം: തൃക്കോവില്‍വട്ടം താഴാംപണയില്‍ കുട്ടികള്‍ ഫുട്‌ബോള്‍ കളിക്കുന്ന സ്ഥലം കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പ്പന നടത്തി വന്നിരുന്ന യുവാവ് പിടിയ്ല്‍. കൊറ്റങ്കര വില്ലേജില്‍ മാമ്പുഴ കുറ്റിമുക്ക് ദേശത്ത് തുരുത്തേല്‍ പടിഞ്ഞാറ്റതില്‍ വീട്ടില്‍ മണികണ്ഠന്‍(29) നെ കൊല്ലം എക്‌സൈസ് സിഐ ഐ നൗഷാദിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തു.
പ്രതി ഒന്നര കിലോ ഗ്രാം കഞ്ചാവ് മൊത്തമായി വില്‍ക്കാനായി നില്‍ക്കവേയാണ് എക്‌സൈസിന്റെ പിടിയിലായത്. മധുരയില്‍ നിന്നും കിലോ കണക്കിന് കൊണ്ടുവരുന്ന കഞ്ചാവ് ചെറിയ പൊതികളാക്കിയാണ് കച്ചവടം നടത്തുന്നത്.
ഒരു പൊതിയില്‍ ഉദ്ദേശം 3ം ഗ്രാം കഞ്ചാവ് വരെ കാണും. തമിഴിനാട്ടില്‍ നിന്നും രണ്ട് കിലോ കഞ്ചാവ് 8000 രൂപയ്ക്കാണ് വാങ്ങി വരുന്നത്. കഞ്ചാവ് ചില്ലറ വില്‍പ്പന നടത്തുമ്പോള്‍ ലക്ഷങ്ങളാണ് ലഭിക്കുന്നത്. അമിതലാഭം യുവാക്കളെ ലഹരി വില്‍പ്പനയിലേക്ക് അടുപ്പിക്കുന്നു. പ്രതിയില്‍ നിന്നും കഞ്ചാവ് വില്‍പന നടത്തിയ വകയില്‍ ലഭിച്ച 4000 രൂപയും കണ്ടെടുത്തു.
എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പൂക്കുട്ടി, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ ബിജുമോന്‍, ദിലീപ്കുമാര്‍, രഞ്ജിത്ത്, ദിപീല് എന്നിവര്‍ പാര്‍ട്ടിയില്‍ ഉണ്ടായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Next Story

RELATED STORIES

Share it