kozhikode local

കുട്ടികള്‍ക്കായുള്ള ആധാര്‍ ക്യാംപിന്റെ രണ്ടാംഘട്ടം 4, 5 തിയ്യതികളില്‍

കോഴിക്കോട്: ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ അക്ഷയയും ഐസിഡിഎസും സംയുക്തമായി സംഘടിപ്പിക്കുന്ന പഞ്ചായത്ത്/ മുനിസിപ്പാലിറ്റി/കോര്‍പ്പറേഷന്‍ പരിധിയിലെ ആറുവയസ്സിനു താഴെയുള്ള കുട്ടികള്‍ക്ക് മാത്രമായുള്ള രണ്ടാംഘട്ട ആധാര്‍ എന്റോള്‍മെന്റ് ക്യാമ്പ് ഈ മാസം 4, 5 തീയതികളില്‍ രാവിലെ 10 മുതല്‍ വൈകീട്ട് 5 വരെ നടക്കും. ക്യാമ്പുകള്‍ നടക്കുന്ന പഞ്ചായത്ത്/മുനിസിപ്പാലിറ്റി/കോര്‍പ്പറേഷന്‍എന്നിവിടങ്ങളിലെ സ്ഥലങ്ങള്‍ ചുവടെ. മരുതോങ്കര, കടലുണ്ടി, വാണിമേല്‍, ചെക്യാട്, കാവിലുംപാറ, മണിയൂര്‍, തിരുവള്ളൂര്‍, തുറയൂര്‍, ചെറുവണ്ണൂര്‍, ചക്കിട്ടപ്പാറ, കിഴക്കോത്ത്, ഓമശ്ശേരി, കൊടിയത്തൂര്‍, കുരുവട്ടൂര്‍, ഒളവണ്ണ.
പയ്യോളി മുനിസിപ്പാലിറ്റി- (എംഎല്‍പി സ്‌കൂള്‍, മേലടി, ശ്രീ സുബ്രഹ്മണ്യ യുപി സ്‌കൂള്‍, ഇരിങ്ങല്‍), മുക്കം -(ജിയുപി സ്‌കൂള്‍, മണാശ്ശേരി) ഫറോക്ക്-(കരുവന്‍തിരുത്തി ബിഇഎം യുപി സ്‌കൂള്‍, ഫറോക്ക് ഗണപത് വിഎച്ച്എസ്‌സി), രാമനാട്ടുകര- (ഗവ.യുപി സ്‌കൂള്‍, രാമനാട്ടുകര), കൊടുവള്ളി- (സിറാജുദ്ദീന്‍മദ്രസ, വാവാട്, കെഎംഒ ഹൈസ്‌കൂള്‍, കൊടുവള്ളി), കൊയിലാണ്ടി മുനിസിപ്പാലിറ്റി വിയ്യൂര്‍-(കൊല്ലം പിഷാരികാവ് ദേവസ്വം എല്‍പി സ്‌കൂള്‍) പന്തലായനി-(ഗവ. ബോയ്‌സ് ഹൈസ്‌കൂള്‍ കൊയിലാണ്ടി), അരിക്കുളം-(കമ്മ്യൂണിറ്റി സെന്റര്‍ അരിക്കുളം. കോഴിക്കോട് കോര്‍പ്പറേഷന്‍ കോട്ടൂളി വില്ലേജ്- (ജിഎല്‍പി സ്‌കൂള്‍ പറയഞ്ചേരി), നഗരം വില്ലേജ്- (കാലിക്കറ്റ് ഗേള്‍സ് ഹൈസ്‌കൂള്‍, കുണ്ടുങ്ങല്‍), വളയനാട് വില്ലേജ്-(കിണാശ്ശേരി ഹൈസ്‌കൂള്‍), കച്ചേരി വില്ലേജ്-(നടക്കാവ് ഗേള്‍സ് ഹൈസ്‌കൂള്‍), ബേപ്പൂര്‍-(നടുവട്ടം ഗവ.യുപി സ്‌കൂള്‍), ചേവായൂര്‍-(എന്‍ജിഒ ക്വാര്‍ട്ടേഴ്‌സ് ഹൈസ്‌കൂള്‍), കസബ-(ബിഇഎം ഗേള്‍സ് ഹൈസ്‌കൂള്‍, മാനാഞ്ചിറ),വേങ്ങേരി-(ജിയുപി സ്‌കൂള്‍ സിവില്‍സ്‌റ്റേഷന്‍),ചെലവൂര്‍-(എല്‍പി സ്‌കൂള്‍ ചെലവൂര്‍).
ഇതുവരെ ആധാറിനായി എന്റോള്‍ ചെയ്യാത്ത കുട്ടികളുടെ രക്ഷിതാക്കള്‍ ഈ ക്യാമ്പുകള്‍ പ്രയോജനപ്പെടുത്തി എന്റോള്‍മെന്റ് പൂര്‍ത്തീകരിക്കേണ്ടതാണ്. ക്യാമ്പില്‍ വരുന്ന രക്ഷിതാക്കള്‍ അവരുടെ ആധാര്‍കാര്‍ഡ് കുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റ് എന്നിവ നിര്‍ബന്ധമായും കരുതേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0495 2549014, 2304775.
Next Story

RELATED STORIES

Share it