kannur local

കുട്ടികള്‍ക്കായുളള ആധാര്‍ എന്റോള്‍മെന്റ് ഒന്നര ലക്ഷം കവിഞ്ഞു

കണ്ണൂര്‍: അക്ഷയ പ്രൊജക്ടും സാമൂഹിക നീതി വകുപ്പും ചേര്‍ന്ന് ജില്ലയിലെ 5വയസ്സുവരെയുള്ള കുട്ടികള്‍ക്കായി നടത്തിവരുന്ന ആധാര്‍ എന്റോള്‍മെന്റ് പുരോഗമിക്കുന്നു.
നിലവില്‍ 2503 അങ്കണവാടികളുള്ളതില്‍ 1300 അങ്കണവാടികളില്‍ നിന്നായി ഒന്നരലക്ഷത്തിലധികം കുട്ടികള്‍ എന്റോള്‍മെന്റ് ചെയ്തു കഴിഞ്ഞു. വിവിധ സര്‍ക്കാര്‍ സഹായങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള അഡ്മിഷന്‍ എന്നിവയ്ക്ക് ആധാര്‍ നിര്‍ബന്ധമാക്കിയിരിക്കുകയാണ്.
ഈ സാഹചര്യത്തില്‍ ഇനിയും ആധാര്‍ എന്റോള്‍മെന്റ് ചെയ്യാന്‍ ബാക്കിയുള്ള 5 വയസ്സില്‍ താഴെ പ്രായമുള്ള കുട്ടികളുടെ രക്ഷിതാക്കള്‍ കുട്ടികളുടെ ആധാര്‍ എന്റോള്‍മെന്റ് ഏപ്രില്‍ 12നകം പൂര്‍ത്തിയാക്കാന്‍ ഏര്‍പ്പെടുത്തിയ സൗകര്യം വിനിയോഗിക്കണം.
ഇതിനായി ആധാര്‍ എന്റോള്‍മെന്റ് സൗകര്യമുള്ള അക്ഷയ കേന്ദ്രങ്ങളിലോ, ഐസിഡിഎസ് ചുമതലപ്പെടുത്തിയ അങ്കണവാടികളിലോ ബന്ധപ്പെടണമെന്നും ജില്ലാ പ്രൊജക്ട് മാനേജര്‍ മിഥുന്‍ കൃഷ്ണ അറിയിച്ചു.——
Next Story

RELATED STORIES

Share it