Flash News

കുട്ടികളെ ശാസ്ത്രജ്ഞരാക്കാന്‍ പരിശീലനം



തേഞ്ഞിപ്പലം: സ്‌കൂള്‍ കുട്ടികളെ ശാസ്ത്രജ്ഞരും നൊബേ ല്‍ സമ്മാന ജേതാക്കളുമാക്കാ ന്‍ കാലിക്കറ്റ് സര്‍വകലാശാലയില്‍ സര്‍ക്കാര്‍ സഹകരണത്തോടെ പരിശീലനം തുടങ്ങി. വാഴ്‌സിറ്റി ഫിസിക്‌സ് പഠനവകുപ്പിന്റെ നേതൃത്വത്തിലാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട കുട്ടികള്‍ക്ക് സര്‍വകലാശാലയില്‍ വച്ച് അന്തര്‍ദേശീയതലത്തില്‍ പ്രമുഖരായ ശാസ്ത്രജ്ഞരുടെയും ഗവേഷകരുടെയും നേതൃത്വത്തില്‍ ക്ലാസുകളും ഇലക്ട്രോണിക് ഉപകരണങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ പരിശീലനവും നല്‍കുന്നത്. സര്‍വകലാശാലാ ബോട്ടാണിക്കല്‍ ഗാര്‍ഡനിലും സര്‍വകലാശാല വാനനിരീക്ഷണകേന്ദ്രത്തിലും കുട്ടികളെ കൊണ്ടുപോയി പഠനാര്‍ഹമായ രീതിയില്‍ വിവരണങ്ങള്‍ നല്‍കി. കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്റെ സഹായത്തോടെയാണ് വാഴ്‌സിറ്റി ഫിസിക്‌സ് പഠനവിഭാഗം പരിശീലന പരിപാടി ഇന്നലെയും ഇന്നുമായി സംഘടിപ്പിച്ചിരിക്കുന്നത്.
Next Story

RELATED STORIES

Share it