Flash News

കുട്ടികളെ വിറ്റ സംഭവം: മിഷനറികളെ കുറിച്ചന്വേഷിക്കാന്‍ മേനക ഗാന്ധി ഉത്തരവിട്ടു

കുട്ടികളെ വിറ്റ സംഭവം: മിഷനറികളെ കുറിച്ചന്വേഷിക്കാന്‍ മേനക ഗാന്ധി ഉത്തരവിട്ടു
X


ന്യൂഡല്‍ഹി:  മിഷനറി ഓഫ് ചാരിറ്റിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന രാജ്യത്തുടനീളമുള്ള ബാലഭവനങ്ങളെ കുറിച്ച് അന്വേഷിക്കണമെന്ന് സംസ്ഥാന സര്‍ക്കാരുകളോട് വനിതാ,ശിശു സംരക്ഷണ വകുപ്പ് മന്ത്രി മേനക ഗാന്ധി ഉത്തരവിട്ടു.മിഷനറി ഓഫ് ചാരിറ്റിയിലെ കുട്ടികളെ വിറ്റെന്ന വിവാദത്തിന്റെ അടിസ്ഥാനത്തിലാണ ഈ ഉത്തരവ്.കഴിഞ്ഞ ജൂലൈ അഞ്ചിനാണ് മിഷനറി ഓഫ് ചാരിറ്റിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന റാഞ്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ശിശുഭവനത്തിലെ കന്യാസ്ത്രീയും,ജോലിക്കാരിയും കൂട്ടികളെ വിറ്റെന്ന കേസില്‍ അറസ്റ്റിലായത്.കൂട്ടിയെ 1.25 ലക്ഷം രൂപക്കാണ് ഇവര്‍ കൈമാറിയത്.ഇതിന്റെ അടിസ്ഥാനത്തിലാണ് രാജ്യത്തുടനീളമുളള ഇവരുടെ ശിശുഭവനങ്ങളെ അന്വേഷണ വിധേയമാക്കാന്‍ മേനക ഉത്തരവിട്ടത്.മാത്രമല്ല രാജ്യത്തെ എല്ലാ ശിശു സംരക്ഷണ കേന്ദ്രങ്ങളും കേന്ദ്ര ദത്തെടുക്കല്‍ എജന്‍സിയുമായി(സിസിഐ) ബന്ധപെടുത്തി രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് ഉറപ്പ് വരുത്താനും മേനക സംസ്ഥാനസര്‍ക്കാരുകളോട് ആവശ്യപെട്ടു.
Next Story

RELATED STORIES

Share it