Flash News

കുട്ടികളെ മര്‍ദ്ദിക്കുന്നത് കുറ്റവാസനക്കിടയാക്കുന്നു എന്ന് പഠനം.

കുട്ടികളെ മര്‍ദ്ദിക്കുന്നത് കുറ്റവാസനക്കിടയാക്കുന്നു എന്ന് പഠനം.
X
spanking

നിങ്ങള്‍ നിരന്തരം കുട്ടികളെ അടിക്കാറുണ്ടോ? എങ്കില്‍ ഇനി ആ ശീലം മാറ്റിക്കോളൂ. നിരന്തരം മര്‍ദ്ദിക്കുന്നത് കുട്ടികളില്‍ സാമൂഹ്യവിരുദ്ധ സ്വഭാവം ഉടലെടുക്കാന്‍ കാരണമാകുമെന്നാണ് പുതിയ പഠനം. സ്‌നേഹത്തിലൂടെയും കരുതലിലൂടെയും മാത്രമേ കുട്ടികളെ സമൂഹത്തില്‍ മികച്ച വ്യക്തിത്വമുള്ളവരായി വാര്‍ത്തെടുക്കാന്‍ സാധിക്കുകയുള്ളൂ. മുഖത്തും തലയിലും അടിക്കുന്നത് മാനസിക സംഘര്‍ഷത്തിനും ശരി തെറ്റുകളെ കുറിച്ച് അവബോധമില്ലാതെ സാമൂഹ്യ വിരുദ്ധ പ്രവൃത്തികള്‍ ചെയ്യാനുമുള്ള സാഹചര്യം ഒരുക്കുമെന്ന്് ഗവേഷകര്‍ പറഞ്ഞു.  160,000 കുട്ടികളിലായി 50 വര്‍ഷം നീണ്ട പഠനത്തിലൂടെയാണ് ഇക്കാര്യം വെളിപ്പെട്ടത്.
കുട്ടികളെ മര്‍ദ്ദിക്കുന്നത്  കുറ്റവാസന ഉണ്ടാക്കാന്‍ ഇടവരുത്തും എന്ന നിലപാടാണ് ഭൂരിഭാഗം അമേരിക്കന്‍ ജനങ്ങളുടേതും എന്ന് പഠനത്തിന് നേതൃത്വം നല്‍കിയ  ടെക്‌സാസ്  യൂണിവേഴ്‌സിറ്റി ഗവേഷക എലിസബത്ത് ജെര്‍ഷോഫ് പറയുന്നു.
ഉപദ്രവിക്കുക എന്ന ഉദ്ദേശ്യത്തോടെ അല്ല, മറിച്ച് തങ്ങളുടെ കുട്ടികലെ അച്ചടക്കമുള്ളവരാക്കി എടുക്കുക എന്ന ലക്ഷ്യമാണ് മാതാപിതാക്കള്‍ക്ക് ഉള്ളത് എന്ന്  ജെര്‍ഷോഫ് കൂട്ടിച്ചേര്‍ത്തു.
ഏതൊരു വ്യക്തിയെയും അന്യായമായി മര്‍ദ്ദിച്ചാല്‍ അവര്‍ സമൂഹത്തില്‍ അപകടകാരിയായി മാറും . പ്രത്യേകിച്ചും ഇളം മനസ്സുള്ള കുട്ടികളില്‍ ഇതിനുള്ള സാധ്യത കൂടുതലാണ്. അവര്‍ക്ക് നേര്‍വഴികാണിച്ചുകൊടുക്കുകയും ശരിതെറ്റുകളെ കുറിച്ച് ബോധവാന്‍മാരാക്കുകയുമാണ് വേണ്ടത് എന്നാണ് പഠനം ആവശ്യപ്പെടുന്നത്.
Next Story

RELATED STORIES

Share it