Alappuzha local

കുട്ടികളെ ഭയപ്പെടുത്തി മൂര്‍ഖനുമായി വാവ സുരേഷ്

കായംകുളം: പത്തിവിടര്‍ത്തിയാടുന്ന മൂര്‍ഖന്‍ കണ്‍മുന്നിെലത്തിയപ്പോള്‍ കുട്ടികള്‍ ആദ്യം ഒന്നമ്പരന്നു.
ഞക്കനാല്‍ ചില്ല സംഘടിപ്പിക്കുന്ന കുട്ടികളുടെ പഠന ക്യാംപിലാണ് മൂര്‍ഖനുമായി വാവ സുരേഷ് ക്ലാസ് നയിക്കാന്‍ എത്തിയത്. രണ്ടുമണിക്കൂര്‍ നീണ്ട ക്ലാസ് സമാപിച്ചപ്പോഴേക്കും കുട്ടികള്‍ക്ക് പാമ്പിനോടുള്ള ഭയം വിട്ടുമാറിയിരുന്നു. കരിമൂര്‍ഖന്‍, അണലി തുടങ്ങി ഉഗ്രവിഷമുള്ളവ ഉള്‍പ്പെടെ 25ഓളം പാമ്പുകളുമായാണ് സുരേഷ് എത്തിയത്. നാലു ദിവസമായി നടന്ന ക്യാമ്പില്‍ 120 കുട്ടികളാണ് എത്തിയത്. സമാപന സമ്മേളനം ഉണ്‍മ മോഹന്‍ ഉദ്ഘാടനം ചെയ്തു. ജി സത്യന്‍, പി ജഗന്നാഥന്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it