Flash News

കുട്ടികളെ ബലാത്സംഗം ചെയ്യുന്നവര്‍ക്ക് ജീവിക്കാന്‍ അര്‍ഹതയില്ല, വധശിക്ഷ വേണം; മധ്യപ്രദേശ് ബില്‍ പാസാക്കി

കുട്ടികളെ ബലാത്സംഗം ചെയ്യുന്നവര്‍ക്ക് ജീവിക്കാന്‍ അര്‍ഹതയില്ല, വധശിക്ഷ വേണം; മധ്യപ്രദേശ് ബില്‍ പാസാക്കി
X


ഭോപ്പാല്‍: കുട്ടികളെ ബലാത്സംഗം ചെയ്യുന്നവര്‍ക്ക് വധശിക്ഷ നടപ്പിലാക്കാന്‍ വ്യവസ്ഥ ചെയ്യുന്ന ബില്ല് മധ്യപ്രദേശ് നിയമസഭ പാസാക്കി.12 വയസിന് താഴെയുള്ള കുട്ടികളെ ബലാത്സംഗത്തിന് ഇരയാക്കുന്നവര്‍ക്ക് വധശിക്ഷ നല്‍കണമെന്ന് വ്യവസ്ഥ ചെയ്യുന്ന ബില്‍ നിയമസഭ ഐക്യകണ്‌ഠേനയാണ് പാസാക്കിയത്.
കുട്ടികളെ ബലാത്സംഗം ചെയ്യുന്നവര്‍ക്ക് വധശിക്ഷ നല്‍കുന്നതിനുള്ള നിയമനിര്‍മ്മാണം നടത്തണമെന്ന് കഴിഞ്ഞ ആഴ്ചയാണ് മുഖ്യമന്ത്രി ശിവ്രാജ് സിങ് ചൗഹാന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ  തീരുമാനിച്ചത്.
പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ബലാത്സംഗം ചെയ്യുന്നവര്‍ മനുഷ്യരല്ലെന്ന് ബില്‍ പാസാക്കിയശേഷം ശിവരാജ് സിങ് ചൗഹാന്‍ വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയോട് പറഞ്ഞു. അവര്‍ ചെകുത്താനും ജീവിക്കാന്‍ അര്‍ഹതയില്ലാത്തവരുമാണ്. ഇത്തരം കേസുകളില്‍ ഉള്‍പ്പെടുന്നവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കുകയും കുറ്റവാളികള്‍ക്ക് ശിക്ഷ ഉറപ്പാക്കുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it