Flash News

കുട്ടികളെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചെന്നാരോപിച്ചു ഭിന്നലിംഗക്കാര്‍ക്ക് നേരെ ആക്രമണം: ഒരാള്‍ അറസ്റ്റില്‍

കുട്ടികളെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചെന്നാരോപിച്ചു ഭിന്നലിംഗക്കാര്‍ക്ക് നേരെ ആക്രമണം: ഒരാള്‍ അറസ്റ്റില്‍
X
നെടുമങ്ങാട് :കുട്ടികളെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചെന്നാരോപിച്ചു ഭിന്നലിംഗക്കാരെ ആക്രമിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. മൈലം പാറക്കോണം പുഷ്പ ഭവനില്‍ പുഷ്പരാജ് ആണ് അറസ്റ്റിലായത്.



അരുവിക്കര മൈലത്തു ഇന്നലെ ഉച്ചക്ക് രണ്ടരക്കാണ് സംഭവം. അരുവിക്കര മൈലം ജി വി രാജ സ്‌കൂളിന് സമീപം ഭിന്നലിംഗക്കാരിയായ വിനീതയുടെ വീട്ടില്‍ പാലു കാച്ചലിന് വന്ന സുഹൃത്തുക്കള്‍ക് നേരെയാണ് ആക്രമണമുണ്ടായത്. ഭിന്നലിംഗക്കാരായ സൂര്യ, അച്ചു എന്നിവര്‍ ഇരുചക്ര വാഹനത്തില്‍ എത്തി മൈലം ഭാഗത്തു വെച്ചു ഒരാളോട് വിനീതിയുടെ വീട്ടിലേക്കുള്ള വഴി അന്വേഷിക്കുകയായിരുന്നു. ഇതിനിടയിലാണ് കുട്ടികളെ തട്ടിക്കൊണ്ടു പോകാന്‍ വേഷം മാറി എത്തിയവരാണെന്നു പറഞ്ഞു ഒരാള്‍ ഇവരെ ആക്രമിച്ചത്. സംഭവം അറിഞ്ഞു നാട്ടുകാര്‍ സംഘടിച്ചെത്തി. ഈ സമയം ഇവിടെയെത്തിയ മറ്റ് ഭിന്നലിംഗക്കാര്‍ ഇവരെ രക്ഷിക്കാന്‍ ശ്രമിച്ചു. ഇതോടെ ചെറിയ തോതില്‍ സംഘര്‍ഷമുണ്ടായി. സംഭവം അറിഞ്ഞു അരുവിക്കര പോലീസ് സ്ഥലത്തെത്തിയെങ്കിലും സംഘര്‍ഷത്തിന് അയവു വന്നില്ല. തുടര്‍ന്ന് ആക്രമണത്തില്‍ പരിക്കേറ്റ ഭിന്നലിംഗക്കാരിയായ സൂര്യ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അരുവിക്കര പോലീസ് കേസെടുക്കുകയായിരുന്നു.
Next Story

RELATED STORIES

Share it