Flash News

കുട്ടികളെ ഉപയോഗിച്ച് ഐഎസ് മോഡിക്കെതിരേ ആക്രമണം നടത്തുമെന്ന് റിപ്പോര്‍ട്ട്

കുട്ടികളെ ഉപയോഗിച്ച് ഐഎസ് മോഡിക്കെതിരേ ആക്രമണം നടത്തുമെന്ന് റിപ്പോര്‍ട്ട്
X
modi-in

ന്യൂഡല്‍ഹി;കുട്ടികളെ ഉപയോഗിച്ച് ഐഎസ് പ്രധാനമന്ത്രി മോഡിക്കെതിരേ ആക്രമണം നടത്തുമെന്ന് റിപ്പോര്‍ട്ട്. ഇന്ത്യന്‍ ഇന്റലിജന്‍സ് ഏജന്‍സിയാണ് ഇത്തരം വിവരം കേന്ദ്രസര്‍ക്കാരിന് കൈമാറിയത്.

ഇറാഖിലും സിറിയയിലും ഐഎസ് കുട്ടി ചാവേറുകളെ ഉപയോഗിച്ച് ആക്രമണം നടത്താറുണ്ടെന്നും ഈ പശ്ചാത്തലത്തില്‍ ഇന്ത്യയിലും ഇത്തരം ആക്രമണത്തിന് സാധ്യതയുണ്ടെന്നാണ് ഐബി വിലയിരുത്തല്‍. കുട്ടികളെ ഉപയോഗിച്ച ആക്രമണം ഉണ്ടായേക്കാമെന്ന വിവരം സ്‌പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പിനെ അറിയിച്ചിട്ടുണ്ട്.

പ്രധാനമന്ത്രിക്കായി തയ്യാറാക്കിയ സുരക്ഷ വലയത്തില്‍ നിന്ന് അദ്ദേഹം യാതൊരു തരത്തിലും പുറത്തേക്ക് പോവരുതെന്ന നിര്‍ദ്ദേശവും എസ്പിജിയും മുതിര്‍ന്ന സുരക്ഷാ ഉപദേഷ്ടാക്കളും മോഡിക്ക് നല്‍കിയിട്ടുണ്ട്.
Next Story

RELATED STORIES

Share it