കുട്ടികളുടെ സുരക്ഷയ്ക്കായി പോലിസ് സ്റ്റേഷനില്‍ ഉദ്യോഗസ്ഥര്‍

രുവനന്തപുരം: കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് എല്ലാ പോലിസ് സ്റ്റേഷനുകളിലും ഒരു വനിതാ പോലിസ് ഉദ്യോഗസ്ഥയെ ചൈല്‍ഡ് പ്രൊട്ടക് ഷ ന്‍ ഓഫിസറായി നാമനിര്‍ദേശം ചെയ്യുന്നതിന് സംസ്ഥാന പോലിസ് മേധാവി ലോക്‌നാഥ് ബെഹ്‌റ ഉത്തരവായി.
സിവില്‍ പോലിസ് ഓഫി സര്‍, സീനിയര്‍ സിവില്‍ പോലിസ് ഓഫിസര്‍, വനിതാ എഎസ്‌ഐ/ വനിതാ എസ് ഐ എന്നിവരില്‍ നിന്ന് ഒരാളെയാവും ഇതിനായി തിരഞ്ഞെടുക്കുന്നത്. തുടര്‍ന്ന് ഇവര്‍ക്കാവശ്യമായ പരിശീലനം നല്‍കി ഈ ചുമതലയില്‍ നിയോഗിക്കും. ഇതു സംബന്ധിച്ച തുടര്‍ നടപടി റിപോര്‍ട്ട് ക്രൈംബ്രാഞ്ച് ഐജി എസ് ശ്രീജിത്തിന് നല്‍കുന്നതിനും നിര്‍ദേശിച്ചിട്ടുണ്ട്. കുട്ടികളുടെ സുരക്ഷയ്ക്കായി നിലവില്‍ വന്ന ബാലനീതി നിയമത്തിലെ (ഖൗ്മിശഹല ഖൗേെശരല അര േ) സെക്ഷന്‍ 107 പ്രകാരമാണ് ഇവരെ നിയോഗിക്കുന്നത്.
ബാലനീതി നിയമവും ബാലാവകാശസംരക്ഷണവുമായി ബന്ധപ്പെട്ട ചുമതലകള്‍ ഇവര്‍ നിര്‍വഹിക്കും. ഇവര്‍ക്കുള്ള പരിശീലനം സമയബന്ധിതമായി നല്‍കാനും ക്രൈംബ്രാഞ്ച് ഐജിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
Next Story

RELATED STORIES

Share it