kozhikode local

കുട്ടികളുടെ സംഗീതത്തില്‍ രോഗക്കിടക്കയിലും അവര്‍ താളമിട്ടു

വടകര: പരസഹായമില്ലാതെ ഒന്നെഴുന്നേല്‍ക്കാന്‍ പോലും വയ്യ, രോഗം കാര്‍ന്നു തിന്നുന്ന ജീവിതത്തെ നിസഹായതയോടെ നോക്കാന്‍മാത്രമെ കഴിയു എങ്കിലും കുട്ടികള്‍ തീര്‍ത്ത സംഗീതലോകത്ത് അവര്‍ താളമിട്ടു... സര്‍വതും മറന്നു....
ആയഞ്ചേരി ഗ്രാമപഞ്ചായത്ത് നടത്തിയ പെയിന്‍ ആന്റ് പാലിയേറ്റീവ് സ്‌നേഹ സംഗമത്തിലാണ് ആയഞ്ചേരി റഹ്മാനിയ ഹയര്‍സെക്കന്ററി സ്‌കൂള്‍ മ്യൂസിക് ക്ലബ്ബ് അംഗങ്ങള്‍ പരിപാടി അവതരിപ്പിച്ചത്. കിടപ്പുരോഗികളുടെ ജീവിതത്തിലെ അവിസ്മരണീയമായ മുഹൂര്‍ത്തമായിരുന്നു ആ സദസ്. നാടന്‍പാട്ടും സംഘഗാനവും പഴയ സിനിമാഗാനങ്ങളും മാത്രമല്ല ചിരിപ്പിക്കാന്‍ കുട്ടികളുടെ മിമിക്രിയുമുണ്ടായിരുന്നു.
ഉപജില്ല, റവന്യു ജില്ലാ കലോല്‍സവങ്ങളില്‍ എഗ്രേഡ് ലഭിച്ച സഞ്ജയ് പി, ജിതിന്‍, രസ്‌ന ടി.കെ, വിഷ്ണുമായ വി, അനഘ ലക്ഷ്മി എം, മഞ്ജിമ, അഭിനയ എന്നിവരാണ് പരിപാടിയില്‍ പങ്കെടുത്തത്. പ്രമുഖ സംഗീതസംവിധായകന്‍ പ്രേംകുമാര്‍ വടകര, രാമചന്ദ്രന്‍ പുറമേരി, തബല കലാകാരന്‍ ഉണ്ണി കാവില്‍ എന്നിവര്‍ പങ്കെടുത്തു. റഹ്മാനിയ സ്‌കൂള്‍ സംഗീതാധ്യാപകന്‍ ശ്രീനിവാസന്‍ പള്ളിക്കര നേതൃത്വം നല്‍കി.
Next Story

RELATED STORIES

Share it