Flash News

കുട്ടികളുടെ വയസ്സ് : ആധാര്‍ കാര്‍ഡുകള്‍ ആശ്രയിക്കരുതെന്ന്



തിരുവനന്തപുരം: കുട്ടികളുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിലും അവരുടെ വയസ്സ് നിര്‍ണയിക്കുന്നതിന് 2014ലെ കേരള ജുവനൈല്‍ ജസ്റ്റിസ് (കെയര്‍ ആന്റ് പ്രൊട്ടക്ഷന്‍) നിയമത്തിലെ വ്യവസ്ഥകള്‍ മാത്രമേ പാലിക്കാവൂവെന്നു വ്യക്തമാക്കി നിര്‍ദേശം പുറപ്പെടുവിക്കാന്‍ സാമൂഹികനീതി വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറിയോട് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ ആവശ്യപ്പെട്ടു. സാമൂഹികനീതി വകുപ്പ് പുറപ്പെടുവിക്കുന്ന നിര്‍ദേശം കുട്ടികളുടെ വയസ്സ് നിര്‍ണയിക്കുന്ന കാര്യത്തില്‍ പോലിസ് പാലിക്കണം. കുട്ടികളുടെ വയസ്സ് നിര്‍ണയിക്കുന്നതിന് ആധാര്‍, പാന്‍ കാര്‍ഡ് മുതലായ രേഖകളെ ആശ്രയിക്കാന്‍ പാടില്ലെന്നും കമ്മീഷന്‍ ഉത്തരവായി. ഒരു കേസുമായി ബന്ധപ്പെട്ട്   സ്വമേധയാ കൈക്കൊണ്ട കേസിലാണ് കമ്മീഷന്റെ ഉത്തരവ്.
Next Story

RELATED STORIES

Share it