കുട്ടികളുടെ ടിക്കറ്റ് നിരക്ക് റെയില്‍വേ കൂട്ടുന്നു

ന്യൂഡല്‍ഹി: 5 മുതല്‍ 12 വരെ പ്രായമുള്ള കുട്ടികളുടെ യാത്രാ നിരക്ക് റെയില്‍വേ മുതിര്‍ന്നവരുടേതിനു തുല്യമാക്കുന്നു. റിസര്‍വ്ഡ് ക്ലാസിലെ ബെര്‍ത്തിനും സീറ്റിനുമാണ് അടുത്ത വര്‍ഷം ഏപ്രില്‍ മുതല്‍ നിരക്കു കൂട്ടുന്നത്. എന്നാല്‍, ബെര്‍ത്തും സീറ്റും ആവശ്യമില്ലാത്ത കുട്ടികള്‍ക്ക് പകുതി ടിക്കറ്റ് നിരക്ക് നല്‍കി യാല്‍ മതി.
ജനറല്‍ ക്ലാസില്‍ ടിക്കറ്റുകള്‍ക്ക് നിലവിലുള്ള സ്ഥിതി തുടരും. പുതുക്കിയ ടിക്കറ്റ് നിരക്ക് സംബന്ധിച്ച് ഉടന്‍ വിജ്ഞാപനമിറക്കുമെന്ന് റെയില്‍വേ അറിയിച്ചു.
Next Story

RELATED STORIES

Share it