Pathanamthitta local

കുട്ടികളുടെ ക്യാംപ് നടത്തി

അടൂര്‍: ജനമൈത്രി പോലീസും ജനമൈത്രി സമിതിയും ചേര്‍ന്ന് രണ്ട് ദിവസത്തെ കുട്ടികളുടെ ക്യാംപ് നടത്തി. ഡിവൈഎസ്പി ആര്‍ ജോസ് ഉദ്ഘാടനം ചെയ്തു. കുട്ടികള്‍ക്ക് പോലീസുമായി നല്ല ബന്ധമുണ്ടാക്കുന്നതിനും അവരുടെ ശ്രദ്ധയില്‍പ്പെടുന്ന കുറ്റകൃത്യങ്ങള്‍ പോലീസിനെ അറിയിക്കുന്നതിനും വേണ്ടിയുള്ള ബോധവല്‍ക്കരണം കൂടിയാണ് ക്യാംപെന്ന് അദേഹം പറഞ്ഞു. ജനമൈത്രി സമിതി ചെയര്‍മാന്‍ തോമസ് ജോണ്‍ മോളേത്ത് അധ്യക്ഷത വഹിച്ചു.
സിഐ ജി സന്തോഷ് കുമാര്‍, എസ്‌ഐ രമേശ്, സിആര്‍ഒ മുഹമ്മദാലി, മനോജ് കുമാര്‍, രാജു എസ് നായര്‍, കോടിയാട്ട് രാമചന്ദ്രന്‍, അലക്‌സാണ്ടര്‍, പ്രദീപ് കുമാര്‍ സംസാരിച്ചു.  പോലീസ് സ്‌റ്റേഷന്‍ പരിസരത്ത് നടക്കുന്ന ക്യാംപില്‍ 12നും 16നും ഇടയില്‍ പ്രായമുള്ള 60 കുട്ടികളാണ് പങ്കെടുത്തത്. സാമൂഹ്യബോധം, ചിത്രരചന, നാടന്‍പാട്ട്, യോഗ, നാടകം വിഷയങ്ങളെ സംബന്ധിച്ച് വിവിധ മേഖലയിലുള്ള പ്രഗല്ഭര്‍ ക്ലാസെടുത്തു.
സാമൂഹ്യബോധം കുട്ടികളില്‍ എന്ന വിഷയത്തില്‍ മഹാത്മ ജനസേവനകേന്ദ്രം ചെയര്‍മാന്‍ രാജേഷ് തിരുവല്ലയും നാടകപരിശീലനം എന്ന വിഷയത്തില്‍ ശാസ്ത്ര ചലച്ചിത്ര സംവിധായകന്‍ ധനോജ് നായികും ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി.
Next Story

RELATED STORIES

Share it