Pathanamthitta local

കുട്ടികളുടെ കൃഷിയും വൃക്ഷത്തൈകളും അപഹരിച്ചു



ചുങ്കപ്പാറ: സിഎംഎസ് എല്‍പി സ്‌കൂളില്‍ പിഞ്ചുകുഞ്ഞുങ്ങളും പിറ്റിഎയും,ഗ്രാമപ്പഞ്ചായത്തും, വികാസ് വോളണ്ടറി ഫാര്‍മേഴ്സ് ക്ലബ്ബും സംയുക്തമായി ഹരിത കേരളം പദ്ധതിയില്‍ ഹരിത സ്‌കൂളായി നടപ്പിലാക്കിയ പച്ചക്കറി കൃഷിയും ഫലവൃക്ഷത്തൈകളും കഴിഞ്ഞ ദിവസം മോഷ്ടാക്കള്‍ അപഹരിച്ചു. ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോസി ഇലഞ്ഞിപ്പുറം, മല്ലപ്പള്ളി സിവില്‍പോലിസ് സിഐ സലിം ,സ്‌കൂള്‍ പ്രഥമ അധ്യാപകന്‍ ബിനു ജേക്കബ്ബ് ഇട്ടി, പിറ്റിഎ പ്രസിഡന്റ് അനീഷ് തടത്തേത് വിവിവി ഫാര്‍മേഴ്സ് ക്ലബ്ബ് പ്രസിഡന്റ് സാബു, റോയി കെ.തോമസു്. ഷാജി കെ കോട്ടയമണ്ണില്‍ എന്നിവരുടെ നേതൃത്വത്തില്‍ സ്‌കൂള്‍ കുട്ടികളുടെ സാന്നിദ്ധ്യത്തില്‍ നട്ട കൃഷി തൈയ്കളും ഫലവൃക്ഷതൈകളുമാണ് മോഷ്ടിക്കപ്പെട്ടത്. ഏകദേശം 15 സെന്റ് സ്ഥലത്ത് കൃഷി ചെയ്യ്തിരുന്നത്. തങ്ങളുടെ  കൃഷിയും തൈകളും മോഷ്ടിക്കപ്പെട്ടതില്‍ മനംനൊന്ത് കുരുന്നുകള്‍ പൊട്ടിക്കരഞ്ഞു. പെരുമ്പെട്ടി പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.ചുങ്കപ്പാറയിലും പരിസര പ്രദേശങ്ങളിലും സ്‌കൂള്‍ കേന്ദ്രികരിച്ച് സാമ്യഹികവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ കര്‍ശനനടപടി സ്വീകരിക്കണമെന്നും പോലിസ് പട്രോള്‍ നടത്തണമെന്നും ആവശ്യം ശക്തമാവുന്നു.
Next Story

RELATED STORIES

Share it