wayanad local

കുട്ടികളുടെ ആധാര്‍ എന്റോള്‍മെന്റ് 31 വരെ

കല്‍പ്പറ്റ: ജില്ലയിലെ കുട്ടികളുടെ ആധാര്‍ എന്റോള്‍മെന്റ് കാംപയിന്‍ 31 വരെ തുടരുമെന്ന് അക്ഷയ ജില്ലാ പ്രൊജക്ട് മാനേജര്‍ അറിയിച്ചു.
ജില്ലയിലെ അങ്കണവാടികളുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. പെര്‍മനന്റ് എന്റോള്‍മെന്റ് അക്ഷയ സെ ന്ററുകളായ അഞ്ചുകുന്ന്, പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി, അമ്പലവയല്‍, നായ്ക്കട്ടി, സുല്‍ത്താന്‍ ബത്തേരി, കോളിയാടി, തിനപുരം, മാനന്തവാടി, തലപ്പുഴ, കോറോം, കാട്ടിക്കുളം എന്നീ അക്ഷയ കേന്ദ്രങ്ങളില്‍ എല്ലാ പ്രവൃത്തി ദിവസങ്ങളിലും ആധാര്‍ എന്റോള്‍മെന്റിനുള്ള സൗകര്യം ഉണ്ടായിരിക്കും.
സ്‌കൂള്‍ അഡ്മിഷന്‍, വിവിധ സര്‍ക്കാര്‍, സര്‍ക്കാര്‍ ഇതര സേവനങ്ങള്‍, ആനുകൂല്യങ്ങള്‍ തുടങ്ങി നിരവധി ആവശ്യങ്ങള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കിയിരിക്കുന്ന സാഹചര്യത്തില്‍ ജില്ലയിലെ 6 വയസ്സിനു താഴെയുള്ള കുട്ടികളുടെ ആധാര്‍ രെജിസ്‌ട്രേഷന്‍ മെയ് 31നകം പൂര്‍ത്തിയാക്കണം.
ആധാര്‍ എടുക്കുന്നതിനായി കുട്ടിയുടെ പിതാവിന്റെയോ മാതാവിന്റെയോ ആധാര്‍ കാര്‍ഡ്, കുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഏറ്റവും അടുത്തുള്ള അക്ഷയ സെന്ററുമായോ അക്ഷയ ജില്ലാ ഓഫിസുമായോ ബന്ധപ്പെടാം.
കൂടാതെ ആധാര്‍ രെജിസ്‌ട്രേഷന്‍ സ്ലിപ്പ് വിതരണം സംബന്ധിച്ചുള്ള ആവശ്യങ്ങള്‍ക്കും പരാതികള്‍ക്കും പ്രവര്‍ത്തി ദിവസങ്ങളില്‍ അക്ഷയ ജില്ലാ ഓഫിസുമായി നേരിട്ട് ബന്ധപ്പെടാം. ഫോണ്‍: 04936 206267.
Next Story

RELATED STORIES

Share it