കുട്ടികളുടെ അശ്ലീല വീഡിയോ: ഫേസ്ബുക്കിനും ഗൂഗ്‌ളിനും ഒരു ലക്ഷം രൂപ പിഴ

ന്യൂഡല്‍ഹി: കുട്ടികളുടെ അശ്ലീല വീഡിയോകള്‍ പ്രചരിക്കുന്നതു തടയാന്‍ നടപടി സ്വീകരിക്കാത്തതിനെ തുടര്‍ന്ന് സാമൂഹിക മാധ്യമങ്ങള്‍ക്ക് സുപ്രിംകോടതി പിഴ ചുമത്തി. ഫേസ്ബുക്ക് അയര്‍ലന്‍ഡ്, ഫേസ്ബുക്ക് ഇന്ത്യ, ഗൂഗ്ള്‍ ഇന്ത്യ, ഗൂഗ്ള്‍ ഐഎന്‍സി, മൈക്രോസോഫ്റ്റ്, യാഹൂ തുടങ്ങിയ സ്ഥാപനങ്ങള്‍ക്കാണ് ഒരു ലക്ഷം രൂപ വീതം കോടതി പിഴ ചുമത്തിയത്.
കുട്ടികളുടെ അശ്ലീല വീഡിയോകള്‍ പ്രചരിക്കുന്നതു തടയുന്നതിനായി സ്വീകരിച്ച നടപടികള്‍ എന്തൊക്കെയാണെന്ന് വ്യക്തമാക്കി സത്യവാങ്മൂലം സമര്‍പ്പിക്കണമെന്നു ജസ്റ്റിസുമാരായ മദന്‍ ബി ലോകൂര്‍, ഉദയ് ഉമേഷ് ലളിത് എന്നിവരുള്‍പ്പെട്ട ബെഞ്ച് ഏപ്രില്‍ 16ന് ഈ സ്ഥാപനങ്ങളോട് ആവശ്യപ്പെട്ടിരുന്നുവെങ്കിലും ഉത്തരവിനോടു പ്രതികരിക്കാന്‍ കമ്പനികള്‍ തയ്യാറായില്ല. ഇതേത്തുടര്‍ന്നാണ്, ജൂണ്‍ 15നകം സത്യവാങ്മൂലം സമര്‍പ്പിക്കാനും ഒരു ലക്ഷം രൂപ പിഴയൊടുക്കാനും കോടതി ഉത്തരവിട്ടത്. സന്നദ്ധ സംഘടനയായ പ്രജ്വലയാണു സുപ്രിംകോടതിയെ സമീപിച്ചത്.
Next Story

RELATED STORIES

Share it