kasaragod local

കുട്ടികളിലെ ലഹരി ഉപയോഗം: അടിയന്തര യോഗം വിളിക്കണമെന്ന്

കാസര്‍കോട്: ജില്ലയില്‍ കുട്ടികള്‍ക്കിടയില്‍ ലഹരിഉപയോഗം അപകടകരമാം വിധം വര്‍ധിച്ച പശ്ചാത്തലത്തില്‍ ആക്ഷന്‍ പ്ലാന്‍ ആസൂത്രണം ചെയ്യുന്നതിന് അടിയന്തര യോഗം വിളിച്ചുചേര്‍ക്കണമെന്ന് ജില്ലാ ശിശുക്ഷേമസമിതി എക്‌സിക്യുട്ടീവ് യോഗം ജില്ലാ കലക്ടറോട് അഭ്യര്‍ത്ഥിച്ചു.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ പ്രസിഡന്റുമാര്‍, സെക്രട്ടറിമാര്‍, പോലിസ് ഡിസിആര്‍ബി, എക്‌സൈസ്, ആരോഗ്യ വകുപ്പ്, ജില്ലാ  ശിശുസംരക്ഷണ യൂനിറ്റ്, ചൈല്‍ഡ് ലൈന്‍ തുടങ്ങിയവയുടെ അടിയന്തര യോഗം വിളിച്ചുചേര്‍ക്കാനാണ് എഡിഎം എന്‍ ദേവിദാസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന എക്‌സിക്യുട്ടീവ് യോഗം കലക്ടറോട് അഭ്യര്‍ത്ഥിച്ചത്.
ജില്ലാ ശിശുക്ഷേമസമിതി, ശിശുസംരക്ഷണ യൂനിറ്റുമായി ചേര്‍ന്ന് വ്യത്യസ്തങ്ങളായ പരിപാടികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കും. ജില്ലാ ശിശുക്ഷേമസമിതിയുടെ വാര്‍ഷിക ജനറല്‍ ബോഡിയും ബജറ്റും ഏപ്രിലില്‍ നടത്തും. ഭാഷാന്യൂനപക്ഷ കുട്ടികള്‍ക്ക് വേണ്ടിയുള്ള വേനല്‍ക്കാല കലാസാഹിത്യ ക്യാംപായ ബാലകലാതരംഗ മെയ് ആദ്യവാരം മഞ്ചേശ്വരം പൈവളിഗെയില്‍ സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു. യോഗത്തില്‍ ജില്ലാ ശിശുക്ഷേമസമിതി സെക്രട്ടറി മധു മുതിയക്കാല്‍, എം ലക്ഷ്മി, ഡെപ്യൂട്ടി ഡിഎംഒ ഡോ. ഷാന്റി, ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫിസര്‍ പി ബിജു സംബന്ധിച്ചു.
Next Story

RELATED STORIES

Share it