കുട്ടനാടിനെരക്ഷിക്കാന്‍ പട്ടാളത്തെ വിളിക്കണം: ബിജെപി

കോഴിക്കോട്: കുട്ടനാടിനെ പ്രളയത്തെ തുടര്‍ന്നുണ്ടായ വെള്ളക്കെട്ടില്‍ നിന്ന് രക്ഷിക്കാന്‍ പട്ടാളത്തെ വിളിക്കുകയാണു സംസ്ഥാന സര്‍ക്കാര്‍ ചെയ്യേണ്ടതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ അഡ്വ. പി എസ് ശ്രീധരന്‍ പിള്ള. പട്ടാളം വന്നാല്‍ രണ്ടോ, മൂന്നോ ദിവസം കൊണ്ട് പ്രശ്‌നം പരിഹരിക്കാനാവും. അതിനുള്ള പമ്പുകളടക്കമുള്ള സംവിധാനങ്ങള്‍ പട്ടാളത്തിനുണ്ടാവും. ഒരാഴ്ച കൊണ്ട് വറ്റിക്കുമെന്നാണു ധനമന്ത്രി പറയുന്നത്. ഇന്നത്തെ സാഹചര്യത്തില്‍ ഒരു മാസം കൊണ്ടും വെള്ളം വറ്റിക്കാന്‍ കഴിയില്ല. കുട്ടനാട് പാക്കേജിലെ അഴിമതിക്കെതിരേ സമരം സംഘടിപ്പിക്കും. അമേരിക്കയില്‍ ചികില്‍സയ്ക്കു പോയ പിണറായി വിജയന്‍ മുഖ്യമന്ത്രിയുടെ ചുമതല വേറെ മന്ത്രിക്ക് ഏല്‍പ്പിക്കാതിരുന്നതു ഗുരുതരമായ വീഴ്ചയാണെന്നും അദ്ദേഹം പറഞ്ഞു. ഇതു സംസ്ഥാനത്തു ഭരണ പ്രതിസന്ധിയുണ്ടാക്കും. സഹപ്രവര്‍ത്തകരില്‍ ഒരാളെ തീരുമാനമെടുക്കാന്‍ ചുമതലപ്പെടുത്തുന്നതിന് എന്താണു തടസ്സമെന്നും അദ്ദേഹം ചോദിച്ചു.

Next Story

RELATED STORIES

Share it