Alappuzha local

കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ ഉച്ചയ്ക്ക് ശേഷവും ഡോക്ടറുടെ സേവനം: മന്ത്രി

ആലപ്പുഴ: പ്രഥമികാരോഗ്യ കേന്ദ്രങ്ങളുടെ അവസ്ഥ മെച്ചപ്പെടുത്തുന്നതിനു സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച ആര്‍ദ്രം പദ്ധതിയില്‍ ഉള്‍പ്പെടുത്തി കുടുബാരോഗ്യ കേന്ദ്രമാക്കി ഉയര്‍ത്തിയ ആല കുടുബാരോഗ്യ കേന്ദ്രം  ആരോഗ്യമന്ത്രി കെ. കെ. ഷൈലജ ഉദ്ഘാടനം ചെയ്തു.
രോഗി സൗഹൃദ അന്തരീക്ഷത്തില്‍ പ്രവര്‍ത്തിക്കുന്ന കുടുംബാരോഗ്യ കേന്ദ്രത്തില്‍ സങ്കീര്‍ണ്ണാവസ്ഥ ഇല്ലാത്ത എല്ലാ രോഗങ്ങള്‍ക്കും ചികിത്സ ലഭിക്കുമെന്നും അവിടുത്തെ ഡോക്ടര്‍മാര്‍ കുടുംബ ഡോക്ടര്‍മാര്‍ ആകുമെന്നും  മന്ത്രി പറഞ്ഞു. അതിനുളള പ്രത്യേക പരിശീലനം ഡോക്ടര്‍മാര്‍ക്ക് നല്‍കി വരുകയാണ്.
ഉച്ചയ്ക്കു ശേഷവും ഡോക്ടറുടെ  സേവനം  ലഭിക്കും. കൂടുതല്‍ ഡോക്ടര്‍മാര്‍, നേഴ്‌സുമാര്‍,പാര മെഡിക്കല്‍ ജീവനക്കാര്‍  എന്നിവരെ തദേശ സ്ഥാപനത്തിന്റെ  ഫണ്ട്—  ഉപയോഗിച്ച് നിയമിക്കാമെന്നു   മന്ത്രി  പറഞ്ഞു.
ചികിത്സക്കായി  എത്തുന്ന എല്ലാവരെയും ഇവിടെ രജിസ്റ്റര്‍ ചെയും. ഷുഗര്‍, കോളസ്‌ട്രോള്‍, തൈറോയ്ഡ്  ടെസ്റ്റ്— ചെയ്യുന്നതിന് ലാബ്  സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കൂടുതല്‍ പരിശോധനയും ചികിത്സയും വേണ്ട അവസ്ഥയില്‍ ഉള്ളവരെ ഉയര്‍ന്ന തലത്തില്‍ ഉള്ള ആശുപത്രിയിലേക്ക്  റഫര്‍ ചെയ്യും. ആല കുടുംബാരോഗ്യ കേന്ദ്രത്തിനായി  നിര്‍മിക്കുന്ന പുതിയ കെട്ടിടത്തിന്റെ നിര്‍മാണോദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു. ജില്ല പഞ്ചായത്ത്— പ്രസിഡന്റ്— ജി. വേണുഗോപാല്‍ അധ്യക്ഷത വഹിച്ചു.
എന്‍. എച്ച്. എം. ജില്ല പ്രോഗ്രാം മാനേജര്‍ ഡോ. പി. വി. അരുണ്‍ റിപ്പോര്‍ട്ട്— അവതരിപ്പിച്ചു. ജില്ല പഞ്ചായത്ത്— അംഗം വി. വേണു, പഞ്ചായത്ത്— ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ ബീന മാത്യു, തുടങ്ങിയവര്‍ പ്രസംഗിച്ചു. ഗ്രാമ പഞ്ചായത്ത്— പ്രസിഡന്റ്— വി. കെ. ശോഭ സ്വാഗതവും മെഡിക്കല്‍ ഓഫീസര്‍ ഡോ. ജിതിന്‍ ഭാനു നന്ദിയും പറഞ്ഞു.
Next Story

RELATED STORIES

Share it