kozhikode local

കുടുംബസംഗമങ്ങള്‍ സംഘടിപ്പിക്കേണ്ടത് അനിവാര്യം: എം കെ രാഘവന്‍ എംപി



നരിക്കുനി: വ്യക്തി ബന്ധങ്ങളും കുടുംബ ബന്ധങ്ങളും അകന്നു പോവുന്ന നവ സമൂഹത്തില്‍ ബന്ധങ്ങള്‍ കൂടുതല്‍ ദൃഢമാക്കേണ്ടതിന്റെ ആവശ്യകത മനസിലാക്കി കുടുംബസംഗമങ്ങള്‍ സംഘടിപ്പിക്കേണ്ടത് അനിവാര്യഘടകമായിരിക്കുകയാണെന്ന് എം കെ രാഘവന്‍ എംപി അഭിപ്രായപ്പെട്ടു. പാറന്നൂര്‍ പുല്‍പ്പറമ്പില്‍ അബ്ദു മുസ്്്‌ലിയാര്‍ മെമ്മോറിയല്‍ ചാരിറ്റബിള്‍ ട്രസ്റ്റ് (പിഎഎംസിടി) സംഘടിപ്പിച്ച കുടുംബസംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ട്രസ്റ്റ് പ്രസിഡന്റ് കെ കെ അബ്ദുല്‍ അസീസ് അധ്യക്ഷത വഹിച്ചു. കുടുംബത്തിലെ മുതിര്‍ന്ന അംഗങ്ങളായ കെ കെ ഉസയിന്‍ ഹാജി, പി പി ഇബ്‌റാഹിം മാസ്റ്റര്‍, ടി സി സുലൈഖ, മാപ്പിളപ്പാട്ട് രചയിതാവ് പി പി ബദറുദ്ദീന്‍ എന്നിവരെ ആദരിച്ചു. കുടുംബ ബന്ധങ്ങളുടെ മന:ശാസ്ത്രം എന്ന വിഷയത്തില്‍ മുനീറ ക്ലാസെടുത്തു. നവാസ് പാലേരി, നൗഫല്‍ മഞ്ചേരി എന്നിവര്‍ ഇശല്‍ സദസിന് നേതൃത്വം നല്‍കി. നരിക്കുനി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് അഡ്വ പി കെ വബിത, മടവൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി സി അബ്ദുല്‍ ഹമീദ്,  അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ കെ പി അബ്ദുറസാഖ്, പി പി അബ്ദുല്‍ ജബ്ബാര്‍, കെ ടി അബ്ദുല്‍ അസീസ്, പി പി മുഹ്‌സിന്‍, പി പി അബ്ദുല്ലത്തീഫ്, പി പി യൂനുസലീം, പി പി അബ്ദുല്‍ ബാസിത്ത്, റാഫി ചെരച്ചോറ, ടി സി അബ്ദുല്‍ ഖാദര്‍, അന്‍സാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it