kozhikode local

കുടുംബശ്രീ ഹോംഷോപ്പ് പദ്ധതിയുടെ പേരില്‍ കൊള്ള

പേരാമ്പ്ര: കുടുംബശ്രീക്ക് കീഴില്‍ ജില്ലാ മിഷന്‍ നടപ്പാക്കിയ ദരിദ്ര വനിതകള്‍ അംഗങ്ങളായ തൊഴില്‍ സംരംഭകരുടെ ഉത്പന്നങ്ങള്‍ വിപണിയില്‍ എത്തിക്കുന്നതിനും വിതരണം ചെയ്യുന്നതിനുമുള്ള ഹോം ഷോപ്പ് പദ്ധതിയില്‍ വ്യാജന്‍മാരുടെ പകല്‍ കൊള്ള.
സംവിധാനം ദുരുപയോഗം ചെയ്ത് സബര്‍മതി കമ്മ്യൂനിറ്റി മാര്‍ക്കറ്റിങ് എന്ന പേരില്‍ മൂന്നോ നാലോ സ്വകാര്യ വ്യക്തികള്‍ അടങ്ങുന്നവര്‍ വരുമാനമുണ്ടാക്കുകയും പാവപ്പെട്ട കുടുംബശ്രീ വനിതകളെ കൊള്ളയടിക്കുകയും ചെയ്യുന്നുവെന്നാണ് പരാതി ഉയര്‍ന്നത്. കുടുംബശ്രീ പ്രവര്‍ത്തകരുടെ നാമ മാത്രമായ ഉത്പന്നങ്ങള്‍ മാത്രം ഹോം ഷോപ്പ് പദ്ധതിയിലൂടെ വിതരണം ചെയ്യുകയും വ്യാജ കുടുംബശ്രീയുടെ പേരില്‍ സ്വന്തം വീടുകളില്‍ നിന്ന് നിര്‍നമിച്ച് വില്‍പന നടത്തുന്നതുമായാണ് വിവരം. ജില്ലാ മിഷനില്‍ നിന്നും ലഭിച്ച വിവര പ്രകാരം ജില്ലയിലെ ഇരുപതിലധികം കുടുംബശ്രീ യൂനിറ്റുകളുടെ 33 ല്‍പരം ഉല്‍പന്നങ്ങള്‍ വിപണിയില്‍ എത്തിക്കുന്നുണ്ട്. എന്നാല്‍ ജില്ലാ മിഷന്റെ സൗകര്യത്തോടെയുള്ള ലേബല്‍ പതിച്ച വാഹനത്തില്‍ അനധികൃത ഉല്‍പന്നങ്ങളാണ് ബഹുഭൂരിപക്ഷവും.
കുടുംബശ്രീ ഉല്‍പന്നങ്ങള്‍ എന്ന വ്യാജേന ഹോംഷോപ്പ് വഴി വിപണനം നടത്തി പ്രതിമാസം ലക്ഷക്കണക്കിന് രൂപയുടെ വരുമാനം വ്യാജന്‍മാര്‍ സമ്പാദിക്കുന്നുണ്ട്. കുടുംബശ്രീ മിഷന്‍ ജീവനക്കാരുമായി അവിഹിത ബന്ധമുണ്ടാക്കിയാണ് ഇത്തരം തട്ടിപ്പുനടത്തുന്നത് എന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്.
Next Story

RELATED STORIES

Share it