kozhikode local

കുടുംബശ്രീ സംസ്ഥാന കലോല്‍സവത്തില്‍ ഹാട്രിക്ക് വിജവുമായി സ്വരലയം

കോഴിക്കോട്: എടപ്പാളില്‍ നടക്കുന്ന കുടുംബശ്രീ അരങ്ങ് 2018 സംസ്ഥാന കലോല്‍സവത്തില്‍ തുടര്‍ച്ചയായ മൂന്നാം തവണ വിജയം കരസ്ഥാനമാക്കി കുരുവട്ടൂര്‍ സിഡിഎസിലെ സ്വരലയ ശിങ്കാരിമേളം ഗ്രൂപ്പ്. സംസ്ഥാനത്തെ 11 ജില്ലകളിലെ ശിങ്കാരിമേളം സംഘത്തോട് ഏറ്റ്മുട്ടിയാണ് സ്വരലയം വിജയത്തിലേക്ക് കൊട്ടിക്കയറിയത്. ശിങ്കാരമമേളമെന്നു കേള്‍ക്കുമ്പോള്‍ പൂരത്തിനും ഉല്‍സവത്തിനും പുരുഷകേസരികള്‍ കൊട്ടിയും ആടിയും തിമിര്‍ക്കുന്ന രംഗമാണ് മനസ്സില്‍ ആദ്യം ഓടിയെത്തുക. എന്നാല്‍, സ്വരലയം വനിതാ ശിങ്കാരിമേളം എന്ന സംരംഭം ആരംഭിച്ചത് മാറ്റത്തിന്റെ വിപ്ലവം സൃഷ്ടിച്ചുകൊണ്ടാണ്.
കുടുംബശ്രീയുടെ കീഴില്‍ വിവിധ നിര്‍മാണ സംരംഭങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന പ്രവര്‍ത്തകര്‍ക്ക് ശിങ്കാരിമേളമെന്ന സംരംഭം ആദ്യമായി കൊണ്ടുവന്നത് കുരുവട്ടൂരിലെ വനിതാ ശിങ്കാരിമേളമാണ്.കുരുവട്ടൂര്‍ ഗ്രാമപ്പഞ്ചായത്തിലെ വിവിധ വാര്‍ഡുകളിലെ കുടുംബശ്രീ യൂനിറ്റ് അംഗങ്ങളായ 22 പേരെ സംയോജിപ്പിച്ചുകൊണ്ടാണ് സ്വരലയം ആരംഭിച്ചത്. ടി അജിത കുമാരിയുടെ നേതൃത്വത്തില്‍ ശ്രീജ വി, വനജ വി, ബിന്ധു സി, ശ്രീലത കെ, ഷൈല കെ പി, സ്വപ്‌ന എം, ഗായത്രി വി ടി, സിഞ്ചു യു കെ, റീജ കുമാരി എ, ഉഷ എം, ഹസീനാ ബാനു, രതി ടി എ, ശോഭന പി, നിഷ പി എന്നിവരാണ് സ്വരലയത്തിനായി സംസ്ഥാന കലോല്‍സവത്തി ല്‍ അണിനിരന്നത്.
Next Story

RELATED STORIES

Share it