Flash News

കുടുംബശ്രീ മാതൃക : അസം ധാരണാപത്രം ഒപ്പുവച്ചു



തിരുവനന്തപുരം: കുടുംബശ്രീ മാതൃക അസമിലെ 51 ഗ്രാമപ്പഞ്ചായത്തുകളിലേക്കു കൂടി വ്യാപിപ്പിക്കാന്‍ തീരുമാനം. ഇതു സംബന്ധിച്ച ധാരണാപത്രത്തില്‍ മന്ത്രി ഡോ. കെ ടി ജലീലിന്റെ സാന്നിധ്യത്തില്‍ കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എസ് ഹരികിഷോര്‍ അസം സ്‌റ്റേറ്റ് റൂറല്‍ ലൈവ്‌ലിഹുഡ് മിഷന്‍ ചീഫ് ഫിനാന്‍ഷ്യല്‍ കണ്‍ട്രോളര്‍ ദിഗന്ത ഗൊഗോയ്, സ്‌റ്റേറ്റ് പ്രോഗ്രാം മാനേജര്‍ അജിത് നര്‍സാരി എന്നിവര്‍ ഒപ്പുവച്ചു. അസമിലെ നാഗോണ്‍ സോണിറ്റ്പുര്‍ ജില്ലകളിലെ 51 ഗ്രാമപ്പഞ്ചായത്തുകളിലാണ് കുടുംബശ്രീ മാതൃക വ്യാപിപ്പിക്കുന്നത്. 2014 മുതല്‍ അസമിലെ മോറിഗോണ്‍ ജില്ലകളിലെ ലാഹരിഘട്ട്, ബാജിയഗോണ്‍ ബ്ലോക്കുകളിലെ 36 പഞ്ചായത്തുകളില്‍ കുടുംബശ്രീയുടെ നേതൃത്വത്തില്‍ നടത്തുന്ന ദാരിദ്ര്യനിര്‍മാര്‍ജന പ്രവര്‍ത്തനങ്ങളുടെ വിജയത്തെ തുടര്‍ന്നാണ് കൂടുതല്‍ പഞ്ചായത്തുകളിലേക്ക് പദ്ധതി വ്യാപിപ്പിക്കാന്‍  തീരുമാനിച്ചത്.
Next Story

RELATED STORIES

Share it