kasaragod local

കുടുംബശ്രീ ത്രിതല സംഘടനാ തിരഞ്ഞെടുപ്പിന് ഒരുക്കങ്ങളായി

കാസര്‍കോട്്്: കുടുംബശ്രീ ത്രിതല സംഘടന തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ അവസാന ഘട്ടത്തില്‍. തിരഞ്ഞെടുപ്പിനുള്ള വിജ്ഞാപനങ്ങള്‍ 23 ന് പ്രസിദ്ധീകരിച്ചു. ജനുവരി 26ന് സിഡിഎസിന്റെ പുതിയ ഭരണ സമിതി ചുമതലയേല്‍ക്കും. മൂന്ന് ഘട്ടങ്ങളിലായാണ് കുടുംബശ്രീ തിരഞ്ഞെടുപ്പ് നടത്തുന്നത്. ഒന്നാം ഘട്ടമായി ജനുവരി എട്ടു മുതല്‍ 16 വരെ അയല്‍ക്കൂട്ട ഭരണ സമിതിയുടെ തിരഞ്ഞെടുപ്പും രണ്ടാം ഘട്ടമായി  എഡിഎസ് ഭരണ സമിതിയുടെ തിരഞ്ഞെടുപ്പ് ജനുവരി 18 മുതല്‍ 21 വരെയുള്ള തീയതികളില്‍ നടത്തും. മൂന്നാം ഘട്ടമായാണ് സിഡിഎസ് ഭരണ സമിതി തിരഞ്ഞെടുപ്പ്. ജനുവരി 25നാണ് സിഡിഎസ് ഭരണ സമിതി തിരഞ്ഞെടുപ്പ്.ജില്ലയില്‍ തിരഞ്ഞെടുപ്പ് നടപടികള്‍ പൂര്‍ത്തിയാക്കുന്നതിന് കുടുംബശ്രീ ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായി ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടറുടെ ചുമതല വഹിക്കുന്ന കെ ജയലക്ഷ്മിയെ ജില്ലാ കലക്ടര്‍ നിയമിച്ചു. ജില്ലയിലെ പഞ്ചായത്ത്-നഗരസഭകളിലെ 42 സിഡിഎസുകളിലും വരണാധികാരികളെയും ഉപപരണാധികാരികളെയും നിയമിച്ച് അവരുടെ പരിശിലനം പൂര്‍ത്തിയായി കഴിഞ്ഞു. വാര്‍ഡ് തല എഡിഎസ് തിരഞ്ഞെടുപ്പ് നടത്തുന്നതിന് ജില്ലയില്‍ നിയമിക്കപ്പെട്ട 336 എഡിഎസ് ഉദ്യോഗസ്ഥരുടെ പരിശീലനം  കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ കലക്ടര്‍ കെ ജീവന്‍ ബാബു ഉദ്ഘാടനം ചെയ്തു. അയല്‍ക്കൂട്ട തിരഞ്ഞെടുപ്പ് പൊതുയോഗത്തില്‍ അധ്യക്ഷത വഹിക്കേണ്ട കുടുംബശ്രീ അയല്‍ക്കൂട്ട അംഗങ്ങള്‍ക്കുള്ള പരിശീലനം 26 മുതല്‍ പഞ്ചായത്തുകളില്‍ ആരംഭിച്ചു. ജനുവരി നാലിന് പൂര്‍ത്തിയാകും.അയല്‍ക്കൂട്ടങ്ങളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന സെക്രട്ടറി, പ്രസിഡന്റ്് വരുമാനദായ വോളന്റിയര്‍, ആരോഗ്യ വിദ്യാഭ്യാസ വോളന്റിയര്‍, അടിസ്ഥാന ധനകാര്യ വോളന്റിയര്‍ എന്നിവരടങ്ങുന്നതാണ് എഡിഎസ് ജനറല്‍ ബോഡി. ഇവരില്‍ നിന്നും ഏഴ് പേരടങ്ങുന്ന എഡിഎസ് ഭരണ സമിതിയെ തിരഞ്ഞെടുക്കും.  ജനറല്‍ബോഡിയില്‍ വച്ച് ഓരോ എഡിഎസ് ഭരണസമിതിയും അതില്‍ നിന്ന് ഒരാളെ സിഡിഎസിലേക്ക് തിരഞ്ഞെടുക്കും. തിരഞ്ഞെടുക്കപ്പെട്ട ഭരണ സമിതി യോഗം ചേര്‍ന്ന് അതില്‍ നിന്ന് സിഡിഎസ് ചെയര്‍പേഴ്‌സനെയും വൈസ് ചെയര്‍പേഴ്‌സനെയും തിരഞ്ഞെടുക്കണമെന്നാണ് ചട്ടം.
Next Story

RELATED STORIES

Share it