Alappuzha local

കുടുംബശ്രീ ത്രിതല തിരഞ്ഞെടുപ്പ് എട്ടു മുതല്‍

ആലപ്പുഴ: മൂന്നു ഘട്ടങ്ങളായുള്ള കുടുംബശ്രീ ത്രിതല തിരഞ്ഞെടുപ്പ് ജനുവരി എട്ടിന് തുടങ്ങി 25ന് അവസാനിക്കും. തിരഞ്ഞെടുക്കുന്ന ഭാരവാഹികളുടെ കാലാവധി മൂന്ന് വര്‍ഷമാണ്. ഒന്നാം ഘട്ടമായി അയല്‍കൂട്ടങ്ങള്‍, എസിഎസ്, സിഡിഎസ്. എന്നിങ്ങനെ മൂന്നു തലങ്ങളിലായാണ് ഇലക്ഷന്‍ നടക്കുക. ജില്ലയിലെ ആകെയുള്ള 19677 അയല്‍കൂട്ടങ്ങളില്‍ അഫ്‌ലിയേഷന്‍ പുതുക്കിയ 17030 അയല്‍ക്കൂട്ടങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പാണ് നടക്കുന്നത്. ജനുവരി 8മുതല്‍ പതിനാലു വരെയാണ് തിരഞ്ഞെടുപ്പുകള്‍ നടക്കുന്നത്. അയല്‍കൂട്ടങ്ങള്‍ സ്വയം തിരഞ്ഞെടുക്കുന്ന അധ്യക്ഷകളാണ് അയല്‍ക്കൂട്ടതല തിരഞ്ഞെടുപ്പ് നിയന്ത്രിക്കുന്നത്. ജനുവരി 26ന് ജില്ലയിലെ 79 സിഡിഎസ് ചെയര്‍പേഴ്‌സണ്മാരുടെ നേതൃത്വത്തില്‍ പുതിയ ഭരണ സമിതി അധികാരമേല്‍ക്കും.
തിരഞ്ഞെടുപ്പിന്റെ നടത്തിപ്പിനായി സിഡിഎസ് വരണാധികാരികളെ നിയമിച്ച് ജില്ലാ കലക്ടര്‍ ടി വി അനുപമ ഉത്തരവ് ഇറക്കി. ജില്ലാതല ഇലക്ഷന്‍ റിട്ടേര്‍ണിങ് ഓഫിസറായി ഡെപ്യൂട്ടി കലക്ടര്‍ മുരളീരന്‍ പിള്ളയെ നിയമിച്ചിട്ടുണ്ട്. വരണാധികാരികള്‍ അതത് സിഡി എസുകളിലേക്കുള്ള വിജ്ഞാപനം 23ന് പുറത്തിറക്കി. നാല് കേന്ദ്രങ്ങളിലായി ജില്ലയിലെ ആര്‍ഒ., എആര്‍ഒ മാര്‍ക്കുള്ള പരിശീലനം പൂര്‍ത്തിയാക്കി. ആയല്‍ക്കൂട്ടങ്ങളിലെ അധ്യക്ഷകള്‍ക്കായി നാളെ മുതല്‍ പരിശീലന ക്ലാസുകള്‍ ആരംഭിക്കുമെന്ന് ജില്ലാ കുടുംബശ്രീ മിഷന്‍ ഡിഎംസി സുജ ഈപ്പന്‍, എഡിഎംസി കെ ബി അജയകുമാര്‍  അറിയിച്ചു.
Next Story

RELATED STORIES

Share it