palakkad local

കുടുംബശ്രീയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പണം തടസ്സമാവില്ല: മന്ത്രി എ കെ ബാലന്‍

പാലക്കാട്: കുടുംബശ്രീയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പണം തടസമാകില്ലെന്ന് മന്ത്രി എ കെ ബ ാലന്‍ പറഞ്ഞു. ‘അരങ്ങ്-2018’ കോട്ടായി കുടുംബശ്രീ വാര്‍ഷികാഘോഷവും പിന്നാക്ക വിഭാഗ വികസ കോര്‍പറേഷന്‍ ഫണ്ട് വിതരണവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
കുടുംബശ്രീയുടെ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ ധനസഹായം സര്‍ക്കാര്‍ നല്‍കും. കുടുംബശ്രീയില്‍ നിലവില്‍ 47 ലക്ഷം അംഗങ്ങളുണ്ട്. പങ്കാളിത്ത വികസനം, കുടുംബ ഭദ്രത എന്നിവയാണ് കുടുംബശ്രീയുടെ ലക്ഷ്യം. കണ്ണമ്പ്രയില്‍ 36 കോടി ചെലവില്‍ നിര്‍മിക്കുന്ന ക്രാഫ്റ്റ്‌സ് വില്ലേജിന്  കിഫ്ബി വഴി ഫണ്ട് ലഭ്യമാക്കാന്‍ ധനകാര്യവകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
പിന്നാക്ക ധനകാര്യ വികസന കോര്‍പ്പറേഷന്‍ വഴി കുടുംബശ്രീക്ക് സംസ്ഥാനത്താകെ 156 കോടി നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. കോട്ടായിയിലെ വിവിധ കുടുംബശ്രീ യൂനിറ്റുകളിലെ 55 അംഗങ്ങള്‍ക്ക് 1.2 കോടിയാണ് വായ്പയായി നല്‍കിയത്. കോട്ടായി ഗവ. ഹൈസ്‌കൂളില്‍ നടന്ന പരിപാടിയില്‍ കോട്ടായി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി പ്രീത അധ്യക്ഷത വഹിച്ചു.
Next Story

RELATED STORIES

Share it