ernakulam local

കുടുംബശ്രീയുടെ കൂട്ടായ്മയില്‍ നിര്‍ധന കുടുംബത്തിന് സ്വപ്‌നക്കൂട് ഒരുങ്ങുന്നു



മൂവാറ്റുപുഴ: കുടുംബശ്രീ കൂട്ടായ്മയില്‍ നിര്‍ധന കുടുംബത്തിന് സ്വപ്‌ന കൂട് ഒരുങ്ങുന്നു. പോത്താനിക്കാട് ഗ്രാമപ്പഞ്ചായത്ത് കുടുംബശ്രീയുടെ നേതൃത്വത്തിലാണ് നിര്‍ധന കുടുംബത്തിന് വീടൊരുക്കുന്നത്. പഞ്ചായത്തിലെ മൂന്നാം വാര്‍ഡിലെ മാവുടിയില്‍ താമസിക്കുന്ന തങ്ങളുടെ സഹപ്രവര്‍ത്തകയായ സില്‍വി രാജനാണ് കുടുംബശ്രീ കൂട്ടായ്മയില്‍ വീടൊരുങ്ങുന്നത്. ഇവര്‍ക്ക് സ്വന്തമായിട്ടുള്ള നാല് സെ ന്റ് സ്ഥലത്ത് ആറ് ലക്ഷത്തോളം രൂപ ചെലവഴിച്ചാണ് വീടൊരുക്കുന്നത്. പഞ്ചായത്തിലെ മുഴുവന്‍ കുടുംബശ്രീ അംഗങ്ങളില്‍നിന്നും സ്വരൂപിച്ച പണവും പഞ്ചായത്ത് ഭരണ സമിതിയുടെ സഹായവും ഇവര്‍ക്ക് ലഭ്യമായികഴിഞ്ഞു. ബാക്കിവരുന്ന പണത്തിന് ഉദാരമതികളുടെ സഹായം തേടാനൊരുങ്ങുകയാണ് കുടുംബശ്രീ പ്രവര്‍ത്തകര്‍. വീടിന്റെ തറക്കല്ലിടല്‍ കര്‍മം എല്‍ദോ എബ്രഹാം എംഎല്‍എ നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് അലക്‌സി സ്‌കറിയ അധ്യക്ഷതവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വില്‍സണ്‍ ഇല്ലിക്കല്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സജി കെ വര്‍ഗീസ്, മെംബര്‍മാരായ ജിമ്മി കെ തോമസ്, ജെറീഷ് തോമസ്, ജേക്കബ് മണിത്തോട്ടം, ആന്‍സി ഇമ്മാനുവല്‍, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ മല്ലിക ഹരിദാസ്, വൈസ് ചെയര്‍പേഴ്‌സണ്‍ മജ്ഞു സാബു സംമ്പന്ധിച്ചു.
Next Story

RELATED STORIES

Share it